Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightpage6 വാ​ജ്പേ​യ്...

page6 വാ​ജ്പേ​യ് വി​ട​വാ​ങ്ങു​മ്പോ​ൾ

text_fields
bookmark_border
വാജ്പേയി വിടവാങ്ങുമ്പോൾ ആറുവർഷം ഇന്ത്യൻ പ്രധാനമന്ത്രിപദം അലങ്കരിച്ച അടൽ ബിഹാരി വാജ്പേയി വിടപറഞ്ഞിരിക്കുന്നു. പത്തുവർഷം മുമ്പുതന്നെ സജീവ രാഷ്ട്രീയത്തിൽനിന്ന് മാറിനിന്ന അദ്ദേഹം ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളുടെ പിടിയിലായിരുന്നു. എട്ടു പതിറ്റാണ്ട് നീണ്ട സംഭവബഹുലമായ ഒരു രാഷ്ട്രീയ ജീവിതത്തിന് ഇവിടെ വിരാമമാകുകയാണ്; ആദരാഞ്ജലികൾ! ഹിന്ദുത്വ രാഷ്ട്രീയത്തി​െൻറ ആശയങ്ങളും പ്രയോഗങ്ങളും ഇന്ത്യൻ പാർലമ​െൻറിലൂടെയും അല്ലാതെയും രാജ്യമൊട്ടാകെ വ്യാപിപ്പിച്ച തീവ്രവലതുപക്ഷത്തി​െൻറ ഏറ്റവും ശക്തനായ വക്താവായിരുന്നു വാജ്പേയി. സ്വാതന്ത്ര്യാനന്തര കാലം മുതൽ, ആർ.എസ്.എസി​െൻറ മുഴുസമയ പ്രവർത്തകനായി പൊതുപ്രവർത്തന രംഗത്തുണ്ട് അദ്ദേഹം. വെറുപ്പി​െൻറയും ആക്രമണോത്സുകതയുടെയുമായ ഒരു രാഷ്ട്രീയത്തി​െൻറ പ്രയോക്താവായിരിക്കുമ്പോഴും മുഖ്യധാരയിൽ അദ്ദേഹം 'സൗമ്യനാ'യിതന്നെ നിലകൊണ്ടു. ആ 'സൗമ്യത' പിൽക്കാല ജീവിതത്തിലുടനീളം അദ്ദേഹത്തിന് ഗുണപരമായി ഭവിച്ചിട്ടുണ്ട്. ഒരുവേള, പ്രധാനമന്ത്രിപദത്തിനുപോലും അദ്ദേഹത്തെ സ്വീകാര്യനാക്കിയതും ഇതുതന്നെയായിരിക്കാം. സവർക്കറുടെയും ഗോൾവൽക്കറുടെയും ആശയങ്ങളുടെ പ്രചാരകനായിരിക്കുേമ്പാഴും ദീൻദയാൽ ഉപാധ്യായയുടെ നേരിട്ടുള്ള ശിഷ്യത്വമാകാം അദ്ദേഹത്തെ ഇൗ വിശേഷണത്തിനർഹനാക്കിയത്. സാമാന്യ ജനങ്ങൾക്കു മുമ്പിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മുഖംമിനുക്കി ഉപാധ്യായ അവതരിപ്പിച്ചപ്പോൾ, വർഷങ്ങൾക്കിപ്പുറം വാജ്പേയി അതേതന്ത്രം പാർലമ​െൻററി രാഷ്ട്രീയത്തിലും പ്രയോഗിച്ചു. മാറ്റിനിർത്തപ്പെടേണ്ട ഒരു പ്രത്യയശാസ്ത്രമായിരുന്നിട്ടും സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ തെരഞ്ഞെടുപ്പിൽതന്നെ അതി​െൻറ ആദിമ രാഷ്ട്രീയരൂപമായ ഭാരതീയ ജനസംഘത്തിന് പാർലമ​െൻറിൽ ഇടം ലഭിച്ചത് അങ്ങനെയാണ്. 1957ലെ തെരഞ്ഞെടുപ്പിൽ വാജ്പേയി പാർലമ​െൻറിലെത്തി. അദ്ദേഹത്തി​െൻറ എഴുത്തും പ്രസംഗങ്ങളും പലപ്പോഴും പാർലമ​െൻറിലും ചർച്ചയായി. ആ പ്രസംഗങ്ങളും എഴുത്തുമാണ് ജനസംഘത്തെയും പിന്നീട് ബി.ജെ.പിയെയും വളർത്തി അധികാരത്തിലെത്തിച്ചത്. നാലു പതിറ്റാണ്ടു കാലം പാർലമ​െൻറംഗമായിരുന്നു വാജ്പേയി. ചരിത്രപരമായ കാരണങ്ങളാൽ തന്നെ ഹിന്ദുത്വക്ക് വളക്കൂറുള്ള മണ്ണിൽ, അതി​െൻറ പ്രത്യയശാസ്ത്രത്തിന് അധികാരം പിടിച്ചെടുക്കാനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കുകയായിരുന്നു അദ്ദേഹം ആ കാലമത്രയും. അത് വിജയം കണ്ടു. 90കളോടെ, ഏതാനും സംസ്ഥാനങ്ങളിലും പിന്നീട് കേന്ദ്രത്തിൽതന്നെയും ബി.ജെ.പിക്ക് അധികാരത്തിലെത്താനായി. അടിയന്തരാവസ്ഥയും അയോധ്യയും തീർത്തും വ്യത്യസ്തമായ രാഷ്ട്രീയസങ്കീർണതകളായിരുന്നിട്ടും അവയൊക്കെയും ശക്തമായ പ്രചാരണായുധങ്ങളാക്കി മാറ്റി രാഷ്ട്രീയ അപ്രമാദിത്വത്തിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗിച്ചു. വ്യക്തമായ ഭൂരിപക്ഷത്തിൽ പ്രധാനമന്ത്രിക്കസേരയിലെത്തിയപ്പോൾ, ഈ പ്രവർത്തനങ്ങളുടെ വേഗം കൂടി. വിദ്യാഭ്യാസ, സാംസ്കാരിക, ഗവേഷണ മേഖലകളിൽ ഇന്ന് മോദി സർക്കാർ വ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാവിവത്കരണത്തിന് തുടക്കമിട്ടത് വാജ്പേയിയുടെ ആദ്യ എൻ.ഡി.എ സർക്കാറായിരുന്നു. പക്ഷേ, അപ്പോഴും ബി.ജെ.പിയിലെ സൗമ്യനായ രാഷ്ട്രീയക്കാരനായി അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ബാബരി മസ്ജിദ് ധ്വംസന കേസുൾപ്പെടെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗക്കാർ അരക്ഷിതാവസ്ഥയിലായ പല സന്ദർഭങ്ങളിലും അദ്വാനി, ഉമാഭാരതി തുടങ്ങിയവർക്കൊപ്പം വാജ്പേയിയുടെ പേരും ഉയർന്നുവന്നെങ്കിലും ആ വിശേഷണം നിലനിന്നു. വിദേശ നയങ്ങളിൽ, വിശേഷിച്ച് പാകിസ്താനുമായുള്ള ബന്ധത്തിൽ താരതമ്യേന ഗുണപരമായ ഇടപെടലുകൾ വാജ്പേയിയുടെ കാലത്തുണ്ടായി. ഇന്ത്യ–പാക് നയതന്ത്ര ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പുകളിലൊന്നായ 'ലാഹോർ പ്രഖ്യാപന'ത്തി​െൻറ 20ാം വാർഷികത്തിലാണ് വാജ്പേയി വിടവാങ്ങിയിരിക്കുന്നത്. ഷിംല കരാറടക്കം മുമ്പ് അയൽരാജ്യവുമായി ഇന്ത്യ പല സമാധാന ഉടമ്പടികളും ഉണ്ടാക്കിയെങ്കിലും അതിനപ്പുറം പ്രതീക്ഷയുടെ നിരവധി മാനങ്ങളുള്ള സമഗ്രമായ ഒരിടപെടലായിരുന്നു ആ പ്രഖ്യാപനം. ന്യൂഡൽഹി–ലാഹോർ ബസ് യാത്ര അതി​െൻറ പ്രതീകം മാത്രമായിരുന്നു. അധികാരത്തിൽവന്ന് ഏതാനും ദിവസങ്ങൾക്കുശേഷം, പൊഖ്റാനിൽ അണുപരീക്ഷണം നടത്തി പാകിസ്താനെ വെല്ലുവിളിക്കുകയും ഇരു രാജ്യങ്ങളും സംഘർഷത്തിേൻറതായ പാതയിലേക്ക് നീങ്ങുകയും ചെയ്യുമെന്ന ഘട്ടത്തിലാണ് നവാസ് ശരീഫുമായി കൈകോർക്കാൻ അദ്ദേഹം തയാറായത്- കാർഗിലിലും പാകിസ്താനിലെ പട്ടാള വിപ്ലവത്തിലുമെല്ലാം ഉടക്കി അതൊരു മരീചികയായി മാറിയെങ്കിലും. എന്നാൽ, തുടർച്ചയായി ആറു വർഷം ഭരണത്തിലിരുന്നിട്ടും രാജ്യത്തെ വേണ്ടത്ര സാമ്പത്തികമായി മുന്നോട്ടു നയിക്കാനായോ എന്നു സംശയമാണ്. എൻ.ഡി.എയുടെ തുറന്ന വിപണിനയത്തെ ആർ.എസ്.എസ് പോലും വിമർശിച്ചു. മന്ത്രിസഭയിലെ പല ഉന്നതരും അഴിമതിക്കേസുകളിൽ കുടുങ്ങി. 'ഇന്ത്യ തിളങ്ങുന്നു' എന്ന പരസ്യവാചകവുമായി കോടികൾ മുടക്കി 2004ൽ, തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും മതേതര ഇന്ത്യയുടെ കരുത്തിനു മുന്നിൽ അടിയറവു പറയേണ്ടി വന്നു. പിന്നീടങ്ങോട്ട് മുഖ്യധാര രാഷ്ട്രീയത്തിൽ വാജ്പേയി അപൂർവമായേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ആ തിരിച്ചുപോക്കിനിടയിലും 13ാം വയസ്സിൽ മനസ്സിൽ വിത്തുപാകിയ ആ ആശയങ്ങൾ അദ്ദേഹം കൃത്യതയോടെ രണ്ടാം തലമുറക്ക് പകർന്നിട്ടുണ്ട്. ആ തലമുറയാണിന്ന് രാജ്യത്തി​െൻറ തലപ്പത്തുള്ളത്. രണ്ട് പതിറ്റാണ്ടു മുമ്പ് അൽപം മുഖംമിനുക്കി പ്രയോഗവത്കരിച്ചു തുടങ്ങിയ ആ പ്രത്യയശാസ്ത്രമിപ്പോൾ സകല മറകളും പൊളിച്ചു പുറത്തുചാടിവന്നത് വന്നിരിക്കുന്നു എന്നതുമാത്രമാണ് തലമുറകൾ തമ്മിലുള്ള വ്യത്യാസം. രണ്ടാം തലമുറയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വയുടെ പ്രയാണം കൺകുളിർക്കെ കണ്ടാണ് വാജ്പേയിയുടെ മടക്കം. Blurb ഹിന്ദുത്വ രാഷ്ട്രീയത്തി​െൻറ ആശയങ്ങളും പ്രയോഗങ്ങളും ഇന്ത്യൻ പാർലമ​െൻറിലൂടെയും അല്ലാതെയും രാജ്യമൊട്ടാകെ വ്യാപിപ്പിച്ച തീവ്രവലതുപക്ഷത്തി​െൻറ ഏറ്റവും ശക്തനായ വക്താവായിരുന്നു വാജ്പേയി.
Show Full Article
TAGS:LOCAL NEWS 
Next Story