Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2018 10:41 AM IST Updated On
date_range 15 Aug 2018 10:41 AM ISTചുരത്തിൽ ഉരുൾപൊട്ടലെന്ന് വ്യാജ വാർത്ത
text_fieldsbookmark_border
* യാത്രക്കാരെയും ഡ്രൈവർമാരെയും ഭീതിയിലാഴ്ത്തി മണിക്കൂറുകൾ വൈത്തിരി: വയനാട് ചുരത്തിൽ ഉരുൾപൊട്ടലുണ്ടായെന്ന തെറ്റായ വാർത്ത പരന്നതിനെ തുടർന്ന് യാത്രക്കാരും ഡ്രൈവർമാരും ഭീതിയിലായി. ചില ചാനലുകളിൽ വന്ന തെറ്റായ അറിയിപ്പാണ് യാത്രക്കാരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമടക്കം മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്. ഒമ്പതാം വളവിൽ വ്യൂപോയൻറിനു സമീപം റോഡരികിൽ ചെറിയതോതിൽ മണ്ണിടിഞ്ഞതാണ് ചാനലുകൾ ഉരുൾപൊട്ടലാക്കി ആഘോഷിച്ചത്. പ്രാദേശിക വാർത്ത ചാനലുകളും സമൂഹ മാധ്യമങ്ങളും വാർത്ത ഏറ്റുപിടിച്ചു. ഇതിനു ബലമേകുന്ന രീതിയിൽ കോഴിക്കോട് ജില്ല കലക്ടറുടെ അറിയിപ്പും പിന്നാലെ വന്നു. ചുരം റോഡിലൂെടയുള്ള ഗതാഗതം പരിമിതപ്പെടുത്തണമെന്നായിരുന്നു കലക്ടറുടെ അറിയിപ്പ്. ഇേതതുടർന്ന് വൈത്തിരിയിലും അടിവാരത്തും ഏറെനേരം പൊലീസ് വാഹനങ്ങൾ തടഞ്ഞു. വാർത്തയറിഞ്ഞ് ചുരത്തിലൂടെ യാത്രചെയ്യുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പരിഭ്രാന്തരായി. ഫോണിൽ വിളിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയതോടെയാണ് പലർക്കും ശ്വാസം നേരെവീണത്. ചുരത്തിലെ റേഞ്ചില്ലാത്ത സ്ഥലങ്ങളിലെത്തിയവരെ ഏറെനേരം ഫോണിൽ കിട്ടാതായതും ബന്ധുക്കളെ ആശങ്കയിലാക്കി. സർവവും നഷ്‌ടപ്പെട്ടവർക്ക് അഭയമൊരുക്കി ജോയ് കോട്ടത്തറ: മലവെള്ളപ്പാച്ചിലിെൻറ കുത്തൊഴുക്കിൽ സർവവും നഷ്‌ടപ്പെട്ട് വിറങ്ങലിച്ചുനിന്ന അഞ്ചു കുടുംബങ്ങൾക്ക് കിടപ്പാടം പകുത്തുനൽകി ജോയ്. കോട്ടത്തറയിലെ ഞാറക്കുളം ജോയ് ആണ് മൂന്നു സമുദായത്തിലെ അഞ്ചു കുടുംബങ്ങൾക്ക് അഭയം നൽകി 'വലിയ കുടുംബം' കെട്ടിപ്പടുത്തത്. വട്ടക്കണ്ടി മൊയ്തുട്ടി, സി.എം. ശിഹാബ്, റഫീഖ്, ചന്ദ്രൻ, പുളിന്താലത്ത് ജേക്കബ് എന്നിവർക്കാണ് തെൻറ വീട്ടിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാനുള്ള അവകാശം ജോയ് വിട്ടുനൽകിയത്. ഏഴുവർഷം മുമ്പുണ്ടായ സ്‌ട്രോക്കിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നതാണ് ജോയ്. ഭാര്യ ഗ്രേസി അർബുദ രോഗിയുമാണ്. ദൈവം തന്നതെല്ലാം ദൈവത്തിെൻറ സൃഷ്ടികൾക്കുള്ളതാണെന്നാണ് ഇദ്ദേഹത്തിെൻറ കാഴ്ചപ്പാട്. കാലവർഷക്കെടുതിയിൽ ഏറ്റവും കൂടുതൽ നഷ്‌ടങ്ങളുണ്ടായ പ്രദേശങ്ങളിൽ ഒന്നാണ് കോട്ടത്തറ. 13 വാർഡുകളിൽ പത്ത് വാർഡുകളും വെള്ളത്തിലായി. പാണക്കാട് ശഹീറലി ശിഹാബ് തങ്ങൾ ജോയിയെ വീട്ടിലെത്തി അഭിനന്ദിച്ചു. സ്വഫ്‌വാൻ തങ്ങളും കൂടെയുണ്ടായിരുന്നു. TUEWDL29 ഞാറക്കുളം ജോയ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story