Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരുവഴിഞ്ഞി...

ഇരുവഴിഞ്ഞി നിറഞ്ഞൊഴുകുന്നു; കൊടിയത്തൂർ ഒറ്റപ്പെടൽ ഭീഷണിയിൽ

text_fields
bookmark_border
കൊടിയത്തൂർ: ശക്തമായ കാറ്റും കനത്ത മഴയും ഉരുൾപൊട്ടലും മൂലം ഇരുവഴിഞ്ഞി നിറഞ്ഞുകവിഞ്ഞതിനാൽ കൊടിയത്തൂരും പരിസര പ്രദേശങ്ങളും ഒറ്റപ്പെടൽ ഭീഷണിയിൽ. മണ്ണിടിച്ചിലും ശക്തമായ ഒഴുക്കുംമൂലം പുഴയോരവാസികളും ഭീതിയിലാണ്. കൊടിയത്തൂർ കാരാട്ട്, ചെറുവാടി, എള്ളങ്ങൽ റോഡുകൾ വെള്ളത്തിനടിയിലായി. ചെറുവാടി കടകളിൽ വെള്ളം കയറിയതിനാൽ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാരാട്ട് പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ച കിണർ വീണ്ടും മുങ്ങിയതോടെ കുടിവെള്ളത്തിനും പ്രദേശത്തുകാർ ബുദ്ധിമുട്ടിലായി. വെള്ളം കയറിയ കാരാട്ട് ഭാഗത്തെ 11 വീടുകളിലും കൊടിയത്തൂർ വില്ലേജ് ഓഫിസർ ആർ. സുബ്രഹ്മണ്യനും അസി. ഓഫിസർ രാജാമണിയും സന്ദർശനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story