Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2018 6:27 AM GMT Updated On
date_range 2018-08-13T11:57:00+05:30വിദേശ മദ്യവുമായി അറസ്റ്റിൽ
text_fieldsനാദാപുരം: സ്കൂട്ടറിൽ കടത്തുകയായിരുന്ന അഞ്ചു ലിറ്റർ വിദേശമദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കരിങ്ങാട് റോഡിൽ വെണ്ടയങ്ങോട്ട് ചാലിൽ ശങ്കരനെയാണ് (58) ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തതത്. കൈവേലി അങ്ങാടിയിൽ വിൽപന നടത്തുന്നതിന് മദ്യം കൊണ്ടുവരുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ എൻ.കെ. ഷാജി, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രമോദ് പുളിക്കൂൽ, കെ.കെ. ജയൻ, ഷിജിൽ കുമാർ, വിനോദൻ, സുരേഷ് കുമാർ, പ്രജീഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. തൂണേരി നാലു സെൻറ് കോളനിയിൽ കുടിവെള്ള പദ്ധതി യാഥാർഥ്യമായി തൂണേരി: ഗ്രാമപഞ്ചായത്ത് 10ാം വാർഡിലെ നാല് സെൻറ് കോളനിവാസികളുടെ ദീർഘകാല ആവശ്യമായിരുന്ന കുടിവെള്ള പദ്ധതി യാഥാർഥ്യമായി. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ദീർഘിപ്പിച്ച കുടിവെള്ള പൈപ്പ് ലൈൻ പഞ്ചായത്ത് പ്രസിഡൻറ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ടി. ജിമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ പി.പി. സുരേഷ് കുമാർ, എം.എം. രവി, നിർമല, അയൽസഭ കൺവീനർ വി. രാജൻ, എം.പി. രഞ്ജിത്, രാമചന്ദ്രൻ തരംഗിണി, സി. രാജേന്ദ്രൻ, മഹേഷ്, സുധീഷ് എന്നിവർ സംസാരിച്ചു.
Next Story