Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2018 5:50 AM GMT Updated On
date_range 12 Aug 2018 5:50 AM GMTകനത്ത മഴയിൽ ചെറുപുഴ കരകവിഞ്ഞൊഴുകൽ: ദുരിതമൊഴിയാതെ തലപ്പെരുമണ്ണ നിവാസികൾ
text_fieldsbookmark_border
കൊടുവള്ളി: കനത്ത മഴയിൽ ചെറുപുഴ കരകവിഞ്ഞൊഴുകിയതോടെ സർവവും വെള്ളത്തിൽ മുങ്ങി ദുരിതമൊഴിയാതെ കഷ്ടപ്പെടുകയാണ് തലപ്പെരുമണ്ണ, എരഞ്ഞിക്കോത്ത്, കാക്കേരി പ്രദേശവാസികൾ. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പുഴയോര പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുന്നത്. ചെറുപുഴ കരകവിഞ്ഞൊഴുകുമ്പോൾ താഴ്ന്ന പ്രദേശമായ ഇവിടങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തി വീടുകൾ ഉൾപ്പെടെയുള്ളവ മുങ്ങിപ്പോവുകയാണ് ചെയ്യുക. പ്രദേശത്തെ കാർഷിക വിളകളും നശിച്ചു. വീട്ടുപകരണങ്ങളും ഒലിച്ചുപോയി. കഴിഞ്ഞ മാസം 14നായിരുന്നു പ്രദേശത്ത് വെള്ളം കയറിയത്. രണ്ടു ദിവസത്തിനു ശേഷം വെള്ളം താഴ്ന്നതോടെ ചളിയും മാലിന്യങ്ങളും നിറഞ്ഞ് വീടും പരിസരവും തീർത്തും വാസയോഗ്യമല്ലാതായി. ദിവസങ്ങളോളം സന്നദ്ധ പ്രവർത്തകരടക്കം ശുചീകരണ പ്രവൃത്തികൾ നടത്തിയാണ് വാസയോഗ്യമാക്കിയത്. ഇതിെൻറ ദുരിതമൊഴിയുംമുമ്പാണ് വ്യാഴാഴ്ച വീണ്ടും പുഴ കരകവിഞ്ഞൊഴുകി പ്രദേശം വീണ്ടും വെള്ളത്തിലായത്. വെള്ളമൊഴിഞ്ഞതോടെ വീടും പരിസരവും വീണ്ടും ചളി നിറഞ്ഞ് താമസയോഗ്യമല്ലാതായി. പലരും ബന്ധുവീടുകളിലാണ് കഴിയുന്നത്. കക്കൂസ് മാലിന്യം ഉൾപ്പെടെ നിറഞ്ഞു കിണറുകളും വൃത്തിഹീനമായതോടെ ശുദ്ധജലക്ഷാമവും നേരിടുന്നുണ്ട്. പകർച്ചവ്യാധികൾ പടരുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. PHOTO Kdy-9 eranjikoth vayal .jpg വെള്ളം കയറി കാർഷിക വിളകൾ നശിച്ച എരഞ്ഞിക്കോത്ത് വയൽ പ്രദേശം
Next Story