Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർക്കടക വാവുബലി:...

കർക്കടക വാവുബലി: സുരക്ഷാസംവിധാനം ശക്തമാക്കി

text_fields
bookmark_border
മാനന്തവാടി: തിമിർത്തുപെയ്യുന്ന മഴയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണത്തിനെത്തുന്നവർക്ക് ചടങ്ങുകൾ പൂർത്തിയാക്കാനുള്ള സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കിയതായി ദേവസ്വവും പൊലീസും അറിയിച്ചു. ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന പാപനാശിനിയിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭക്തരുടെ സൗകര്യാർഥം കൂടുതൽ ബലിസാധന കൗണ്ടറുകളും തുറന്നിട്ടുണ്ട്. ഭക്തർക്ക് സൗജന്യ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് വള്ളിയൂർക്കാവ് ഉൾപ്പെടെ മറ്റു ക്ഷേത്രങ്ങളിലെ ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയത് തിരുനെല്ലിയിൽ തിരക്കിനിടയാക്കും. സുല്‍ത്താന്‍ ബത്തേരി: പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്കുള്ള ഒരുക്കം പൂര്‍ത്തിയായി. ശനിയാഴ്ച പുലര്‍ച്ച മൂന്നിന് ബലി സ്‌നാനഘട്ടങ്ങളില്‍ ബലിയിടല്‍ ആരംഭിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ക്ഷേത്രസമിതികളുടെയും നേതൃത്വത്തില്‍ ഒരുക്കം വിലയിരുത്തി. കര്‍ണാടകയിലെ നുകു അണക്കെട്ടിലെ ഷട്ടര്‍ തുറന്നതിനാൽ പൊന്‍കുഴി പുഴയിലെ ജലനിരപ്പ് കുറഞ്ഞത് ബലിയിടല്‍ സുഗമമാക്കും എന്നാണ് പ്രതീക്ഷ. ബലിതര്‍പ്പണത്തിനെത്തുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. പുലർച്ച നാലു മുതൽ കെ.എസ്.ആര്‍.ടി.സി ബത്തേരിയില്‍നിന്ന് സ്‌പെഷല്‍ ട്രിപ്പുകള്‍ ആരംഭിക്കും. മഴ ശക്തമായി തുടരുന്നതിനാല്‍ പുഴയില്‍ ഫൈബര്‍ ബോട്ട് സംവിധാനമൊരുക്കും. അഗ്നിശമനസേന സുരക്ഷ ഒരുക്കും. വന്യമൃഗഭീഷണി നേരിടാന്‍ വനംവകുപ്പി​െൻറ പ്രത്യേക പട്രോളിങ് സംവിധാനവും ഉണ്ടാകും. FRIWDL3 പൊന്‍കുഴി പുഴ ----------------------------------------------------------------- മാർച്ചും ധർണയും കൽപറ്റ: വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.ഡി.ഇ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന കൗൺസിൽ മുൻ അംഗം വി. ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻലി ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. സുധാകരൻ, ടി. മണി, എം. രാമകൃഷ്ണൻ, പി. രാജീവൻ, എ.കെ. ജാഫർ, എൻ.പി. ഗീതാബായ്, പി. പുഷ്പ എന്നിവർ സംസാരിച്ചു. കെ. സജിത്കുമാർ, ജിത്തുപോൾ, ഷാനവാസ്ഖാൻ, കെ. ബെന്നി എന്നിവർ നേതൃത്വം നൽകി. FRIWDL4 ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ നടത്തിയ മാർച്ചും ധർണയും വി. ദിനേശ്കുമാർ ഉദ്ഘാടനം ചെയ്യുന്നു കാലവർഷക്കെടുതി: ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തം കൽപറ്റ: കാലവർഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവർക്ക് കുടുംബശ്രീ അംഗങ്ങൾ സഹായമെത്തിക്കുമെന്ന് ജില്ല മിഷൻ കോഒാഡിനേറ്റർ അറിയിച്ചു. വസ്ത്രം, ഭക്ഷണം, കുടിവെള്ളം, പുതപ്പുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ ശേഖരിച്ച് ദുരിതബാധിതർക്ക് നൽകും. ദുരിതബാധിതരെ സഹായിക്കുന്നതിനായി ജില്ല മിഷ​െൻറ നേതൃത്വത്തിൽ ഫണ്ട് സ്വരൂപിക്കും. ജില്ല മിഷൻ ടീം അംഗങ്ങൾ, സ്നേഹിത ജീവനക്കാർ, സി.ഡി.എസ് അക്കൗണ്ടൻറുമാർ, സപ്പോർട്ടിങ് ടീം അംഗങ്ങൾ, സംരംഭകർ എന്നിവരിൽനിന്ന് തുക ശേഖരിക്കും. കുടുംബശ്രീ സി.ഡി.എസുകളിലെ സ്നേഹനിധി ഫണ്ടിൽനിന്ന് ജില്ല മിഷന് തുക കൈമാറുന്നതിനും നിർദേശിച്ചിട്ടുണ്ട്. മുഴുവൻ കുടുംബശ്രീ പ്രവർത്തകരും ശനി, ഞായർ ദിവസങ്ങളിൽ ദുരിതാശ്വാസ പ്രദേശങ്ങളിൽ സഹായമെത്തിക്കണെമന്ന് ജില്ല മിഷൻ കോഓഡിനേറ്റർ പി. സാജിത ആവശ്യപ്പെട്ടു. കൽപറ്റ: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന എടഗുനി ലക്ഷംവീട് നിവാസികൾക്ക് അരിയും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്ത് എസ്.കെ.എം.ജെ എൻ.എസ്.എസ് യൂനിറ്റ്. വാർഡ് കൗൺസിലർ വിശ്വനാഥൻ, കൗൺസിലർ കെ.ടി. ബാബു, പി.ടി.എ പ്രസിഡൻറ് പി.സി. നൗഷാദ്, പ്രോഗ്രാം ഓഫിസർ കെ.എസ്. ശ്യാൽ, അധ്യാപകരായ എം. വിവേകാനന്ദൻ, കെ. ഷാജി, കെ.ആർ. ബിനീഷ്, വളൻറിയർ ലീഡർമാരായ റിഥിൻ കുര്യൻ, ലക്ഷ്മി നിരഞ്ജന, വി.ആർ. സൂര്യ, ബേസിൽ റെജി, എം. ദേവേന്ദു, എം.കെ. കാർത്തിക് കൃഷ്ണ എന്നിവർ നേതൃത്വം നൽകി. കൽപറ്റ: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് കേരള എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി പുതപ്പുകൾ വിതരണം ചെയ്തു. മുണ്ടേരി ഹൈസ്കൂൾ, എൻ.എസ്.എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ കഴിയുന്ന 196 കുടുംബങ്ങൾക്കാണ് പുതപ്പുകൾ വിതരണം ചെയ്തത്. നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ വി. ഹാരിസ്, കെ.ടി. ബാബു, പി.പി. ആലി, യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.വി. ഏലിയാമ്മ, ജില്ല സെക്രട്ടറി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. കൽപറ്റ: ദുരിതബാധിതരെ സഹായിക്കുന്നതിന് മുഴുവൻ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആഹ്വാനം ചെയ്തു. ജില്ലയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ച സാഹചര്യത്തിൽ കാലവർഷ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിന് സർക്കാറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയറാവണം. കലക്ടറുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്നും ക്യാമ്പുകളിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. ------------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story