Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതം പെയ്യുന്നു

ദുരിതം പെയ്യുന്നു

text_fields
bookmark_border
*മരിച്ചവരുടെ എണ്ണം നാലായി *താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ *ആഗസ്റ്റ് 14 വരെ റെഡ് അലർട്ട് *മന്ത്രി വി.എസ്. സുനിൽകുമാർ ജില്ലയിലെത്തി *ൈസന്യം രക്ഷാപ്രവർത്തനത്തിനിറങ്ങി കൽപറ്റ: മഴക്കെടുതികളിൽ മുങ്ങിക്കിടക്കുകയാണ് വയനാട്. മഴ കുറഞ്ഞിട്ടും ഒട്ടും തീവ്രത കുറയാതെ കെടുതികൾ പെയ്തിറങ്ങുകയാണ്. ഒരൊറ്റ ദിവസംകൊണ്ട് ജീവിതം ദുരിതാശ്വാസ ക്യാമ്പിലേക്ക് പറിച്ചുനടപ്പെട്ടത് ആറായിരത്തിലേറെ േപർക്കാണ്. വ്യാഴാഴ്ച ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിഞ്ഞിരുന്നവരുടെ എണ്ണം നാലായിരത്തിലേറെയായിരുെന്നങ്കിൽ വെള്ളിയാഴ്ച വൈകീട്ട് 133 ദുരിതാശ്വാസ ക്യാമ്പുകളിലായി 2744 കുടുംബങ്ങളിൽനിന്നുള്ള 10,949 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. വയനാട്ടിൽ പ്രളയത്തിൽ മാറ്റിപ്പാർപ്പിച്ചവരുടെ എണ്ണത്തിൽ സർവകാല റെക്കോഡാണിത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലായതിനാൽ ക്യാമ്പുകളിലുള്ളവർക്ക് പെെട്ടന്ന് വീടുകളിലേക്ക് മടങ്ങാനാവാത്ത അവസ്ഥയാണ്. *കൽപറ്റ വെള്ളാരംകുന്നിൽ മണ്ണിടിഞ്ഞ് മൂപ്പൈനാട് കടൽമാട് സ്വദേശി വാറങ്ങോട്ട് ഷൗക്കത്തലി (33) മരിച്ചതോടെ രണ്ടു ദിവസത്തിനിടെ മഴദുരിതങ്ങളിൽ മരിച്ചവരുടെ എണ്ണം നാലായി. ഇക്കുറി കാലവർഷം തുടങ്ങിയ ശേഷം കെടുതികൾക്കിരയായി ജില്ലയിൽ ഒമ്പതു പേർക്കാണ് ജീവഹാനി സംഭവിച്ചത്. 23 പേർക്ക് വിവിധ അപകടങ്ങളിൽ പരിക്കേറ്റു. കാലവർഷത്തിൽ 20 വീടുകൾ പൂർണമായും 536 വീടുകൾ ഭാഗികമായും നശിച്ചതായാണ് ജില്ല ഭരണകൂടത്തി​െൻറ കണക്ക്. *ജില്ലയിൽ പനമരം, കോട്ടത്തറ, പൊഴുതന, തവിഞ്ഞാൽ, തിരുനെല്ലി, വൈത്തിരി തുടങ്ങിയ പഞ്ചായത്തുകളിലെല്ലാം മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. പനമരം പുഴ കരകവിഞ്ഞ് വെള്ളിയാഴ്ച പനമരം ടൗണിലെ കടകളിൽ വെള്ളം കയറുന്ന അവസ്ഥയെത്തി. വെള്ളക്കെട്ട് കാരണം ചെറുവാഹനങ്ങൾക്ക് ഏറെസമയം ഇതുവഴി സഞ്ചരിക്കാനായില്ല. കഴിഞ്ഞ ദിവസം വെള്ളം കയറിയ കോട്ടത്തറ ടൗണിൽ കെട്ടിടങ്ങളും റോഡുമടക്കം തകർന്ന് വൻ നാശനഷ്ടമാണ് സംഭവിച്ചത്. കോട്ടത്തറ പഞ്ചായത്തിലെ 13ൽ 10 വാർഡുകളും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുകയാണ്. വലിയകുന്ന്, കുളക്കിമട്ടംകുന്ന്, ചേലാകുനിക്കുന്ന്, മാങ്കോട്ടുകുന്ന്, പുതിയേടത്തുകുന്ന്, കല്ലട്ടി, പുതുശ്ശേരിക്കുന്ന്, കുറുമണി, പൊയിൽ, കള്ളംപടി, ഈരംകൊല്ലി, പാലപ്പൊയിൽ, കരിഞ്ഞകുന്ന്, പടവെട്ടി, ചെമ്പന്നൂർ എന്നീ ജനവാസകേന്ദ്രങ്ങൾ ഏറക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. മൈലാടി-വെണ്ണിയോട് റോഡ്, വെണ്ണിയോട്-കോട്ടത്തറ റോഡ്, വെണ്ണിയോട്-മെച്ചന റോഡ് എന്നിവ വെള്ളത്തിനടിയിലാണ്. വെണ്ണിയോട് ടൗണിൽ നിർത്തിയിട്ട രണ്ടു ബസുകളും നിരവധി ചെറു വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. പാൽവെളിച്ചം കുറുവ ദ്വീപില്‍ ഒഴുക്കിൽപെട്ട് കുടുങ്ങിയവരെ രക്ഷിച്ചു. വൈത്തിരിയിൽ പഞ്ചായത്ത് ബസ്സ്റ്റാൻഡിനരികെയുള്ള ഷോപ്പിങ് കോംപ്ലക്സ് കഴിഞ്ഞ ദിവസം രാത്രി തകർന്നുവീണു. സുഗന്ധഗിരി ഉൾെപ്പടെ പല സ്ഥലങ്ങളിലും വെള്ളിയാഴ്ചയും ഉരുൾപൊട്ടി. *കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ആഗസ്റ്റ് 14 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തില്‍ ശ്രദ്ധയൂന്നുന്നതിനാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്കുള്ള അതിജാഗ്രത മുന്നറിയിപ്പാണിത്. ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തില്‍ മഴക്കാല കെടുതികളെ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മന്ത്രി വി.എസ്. സുനിൽകുമാർ വെള്ളിയാഴ്ച ജില്ലയിലെത്തി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. മന്ത്രിയുടെ മേൽനോട്ടത്തിൽ കലക്ടറേറ്റിൽ വെള്ളപ്പൊക്ക കെടുതി സംബന്ധിച്ച് സർവകക്ഷി യോഗം ചേർന്നു. *മഴയും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമെല്ലാം ചേർന്ന് വൻ ദുരന്തം സൃഷ്ടിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ൈസന്യം വെള്ളിയാഴ്ച രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങി. ദുരിതബാധിത പ്രദേശങ്ങളിൽ ഉൗർജിത രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ജില്ലയിലെ പൊലീസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടന പ്രവർത്തകർക്കൊപ്പം സൈന്യവും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. കലക്ടറേറ്റിലും മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കൺേട്രാൾ റൂം പ്രവർത്തിക്കുന്നുണ്ട്. ജില്ല കലക്ടർ എ.ആർ. അജയകുമാർ, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്നവർ 9747707079, 9746239313, 9745166864 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ദേശീയ ദുരന്തനിവാരണ സേന, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നാവികസേന എന്നിവയുടെ 150 സൈനികർ അടങ്ങിയ സംഘം ഹെലികോപ്ടർ ഉൾപ്പെടെ സന്നാഹങ്ങളുമായി ജില്ലയിലുണ്ട്. കൂടാതെ ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ സംഘവും പൊലീസും സമയോചിത ഇടപെടൽ നടത്തുന്നുണ്ട്. മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. വൈദ്യസഹായം ഉൾപ്പെടെ സഹായങ്ങൾക്കായി 9447707079, 9746239313, 9745166864 നമ്പറുകളിൽ ബന്ധപ്പെടണം. FRIWDL15 കലക്ടറേറ്റിൽ ചേർന്ന മഴക്കെടുതി അവലോകന യോഗത്തിൽ മന്ത്രി വി.എസ്. സുനിൽകുമാർ സംസാരിക്കുന്നു FRIWDL16, FRIWDL17 കോട്ടത്തറ മൈലാടിക്കടുത്ത് വലിയകുന്നിൽ കുടുങ്ങിയ രോഗികളെ ദ്രുതകർമസേനയുടെ സഹായത്തോടെ ബോട്ടിൽ കൊണ്ടുവരുന്നു FRIWDL18 ദുരന്തനിവാരണ സേന ജില്ല കലക്ടറേറ്റിൽ FRIWDL19 സുഗന്ധഗിരിയിൽ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം നടത്തുന്നു FRIWDL20 വെള്ളാരംകുന്നിൽ മണ്ണിനടിയിൽ കുടുങ്ങിയ ആൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നു FRIWDL21 വെള്ളാരംകുന്നിൽ മണ്ണിനടിയിൽ കുടുങ്ങിയയാളുടെ മൃതദേഹം പുറത്തെടുക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story