കേന്ദ്ര സർക്കാറിന്​ കാർഷിക വായ്​പ നിഷേധിക്കുന്ന നിലപാട്​ -എ. വിജയരാഘവൻ

06:44 AM
10/08/2018
കോഴിക്കോട്: ചെറുകിട കർഷകർക്ക് വായ്പപോലും നിഷേധിക്കുന്ന വഞ്ചനാപരമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നെതന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. കുറഞ്ഞ പലിശക്ക് ബാങ്കുകൾ വായ്പ അനുവദിക്കാത്തതിനാൽ കർഷകർ വിത്ത്, വളം ഉൾപ്പെടെ വാങ്ങാൻ പാടുപെടുകയാണ്. കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്ന ഭരണകൂടം കോർപറേറ്റുകളുടെ കോടിക്കണക്കിന് രൂപയുടെ കടം എഴുതിത്തള്ളുകയാെണന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാറി​െൻറ കർഷകദ്രോഹ നടപടി അവസാനിപ്പിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കേരളത്തി​െൻറ വെട്ടിക്കുറിച്ച റേഷൻ വിഹിതം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷകസംഘം ജില്ല കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട‌് ആദായനികുതി ഓഫിസിനു മുന്നിൽ നടന്ന കർഷക രോഷക്കൂട്ടായ‌്മ ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. കർഷകസംഘം ജില്ല പ്രസിഡൻറ് കെ.പി. കുഞ്ഞമ്മദ് കുട്ടി അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, സി.െഎ.ടിയു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ, വി.പി. കുഞ്ഞികൃഷ്ണൻ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ്കുമാർ എം.എൽ.എ, എം. മെഹബൂബ്, പി. നിഖിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. വിശ്വൻ സ്വാഗതം പറഞ്ഞു.
Loading...
COMMENTS