Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​െഎസറിൽ പ്രഫസർ,...

​െഎസറിൽ പ്രഫസർ, അസിസ്​റ്റൻറ്​ പ്രഫസർ

text_fields
bookmark_border
അപേക്ഷ സെപ്റ്റംബർ 30 വരെ വി.ജി.കെ കേന്ദ്രസർക്കാന് കീഴിൽ തിരുവനന്തപുരത്തെ (വിതുര) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (െഎസർ) ഫാക്കൽറ്റി റിക്രൂട്ട്മ​െൻറിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് പ്രഫസർ ഗ്രേഡ് II/ഗ്രേഡ് I, അസോസിയേറ്റ് പ്രഫസർ, പ്രഫസർ തസ്തികകളിലേക്കാണ് നിയമനം. ഒഴിവുകൾ കണക്കാക്കപ്പെട്ടിട്ടില്ല. നേരത്തെ അപേക്ഷിച്ചിട്ടുള്ളവരും ഇപ്പോൾ പുതുതായി അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ ഒാൺലൈനായി സെപ്റ്റംബർ 30 വരെ www.iisertvm.as.inൽ സ്വീകരിക്കും. സംക്ഷിപ്ത വിവരങ്ങൾ ചുവടെ. (പരസ്യ നമ്പർ 07/18-19). അസിസ്റ്റൻറ് പ്രഫസർ ഗ്രേഡ് II (മൂന്നു വർഷത്തെ കരാർ നിയമനം). അടിസ്ഥാന ശമ്പളം 70,900 രൂപ. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ഡിസിപ്ലിനുകളിലാണ് ഒഴിവുകൾ. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ അക്കാദമിക് മികവോടെ ഫസ്റ്റ് ക്ലാസ് ബിരുദ, ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും. പ്രായപരിധി ജനറൽ: 35വയസ്സ്, ഒ.ബി.സി, എൻ.സി.എൽ 38, എസ്.സി/എസ്.ടി 40, പി.ഡബ്ല്യു.ഡി 45 വയസ്സ്. അസിസ്റ്റൻറ് പ്രഫസർ ഗ്രേഡ് II (റഗുലർ): ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, അടിസ്ഥാന ശമ്പളം 1,01,500 രൂപ. യോഗ്യത ബന്ധപ്പെട്ട ഡിസിപ്ലിനിൽ അക്കാദമിക് മികവോടെ ഫസ്റ്റ്ക്ലസ് ബിരുദ, ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും മൂന്നുവർഷത്തിൽ കവിയാത്ത ഇൻഡസ്ട്രിയൽ/റിസർച്ച്/ടീച്ചിങ് എക്സ്പീരിയൻസും. പ്രായപരിധി: ജനറൽ 38, ഒ.ബി.സി, എൻ.സി.എൽ 41, എസ്.സി/എസ്.ടി 43, പി.ഡബ്ല്യു.ഡി 48 വയസ്സ്. അസോസിയേറ്റ് പ്രഫസർ (റഗുലർ). ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, അടിസ്ഥാന ശമ്പളം, 1,39,600 രൂപ. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ അക്കാദമിക് മികവോടെ ഫസ്റ്റ്ക്ലാസ് ബിരുദ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും ആറു വർഷത്തിൽ കുറയാത്ത ടീച്ചിങ്/ഇൻഡസ്ട്രി/റിസർച്ച് എക്സ്പീരിയൻസും (ഇതിൽ കുറഞ്ഞത് മൂന്നു വർഷക്കാലം അസിസ്റ്റൻറ് പ്രഫസർ ഗ്രേഡ് I/സീനിയർ സയൻറിഫിക് ഒാഫിസർ/സീനിയർ ഡിസൈൻ എൻജീനിയറായിട്ടുള്ള പ്രവൃത്തിപരിചയമുണ്ടാകണം) ഉള്ളവർക്കാണ് അവസരം. പ്രഫസർ. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്. അടിസ്ഥാന ശമ്പളം 1,59,100 രൂപ. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ അക്കാദമിക് മികവോടെ ഫസ്റ്റ്ക്ലാസ് ബിരുദ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും പത്തു വർഷത്തെ ടീച്ചിങ്/ഇൻഡസ്ട്രി/റിസർച്ച് എക്സ്പീരിയൻസും (ഇതിൽ നാലുവർഷത്തിൽ കുറയാതെ െഎ.െഎ.ടികൾ/െഎ.െഎ.എസ്.സി ബാംഗ്ലൂർ/െഎ.െഎ.എമ്മുകൾ, നിറ്റി മുംബൈ, െഎസറീകൾ എന്നിവിടങ്ങളിൽ അസോസിയേറ്റ് പ്രഫസറായി പ്രവൃത്തിപരിചയമുള്ളവരാകണം) നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ അടങ്ങിയ ഒൗദ്യോഗിക വിജ്ഞാനപനം www.iisertvm.ac.in ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story