Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 6:23 AM GMT Updated On
date_range 9 Aug 2018 6:23 AM GMTതിരുവള്ളൂർ-ആയഞ്ചേരി റോഡ് നവീകരണം: ആവശ്യം ശക്തമാകുന്നു
text_fieldsbookmark_border
തിരുവള്ളൂർ: തകർന്ന റോഡ് വീതികൂട്ടി നവീകരിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. 40 വർഷം മുമ്പ് നിർമിച്ച തിരുവള്ളൂർ-ആയഞ്ചേരി റോഡ് നവീകരിക്കണമെന്നാണ് ആവശ്യം. ആയഞ്ചേരി വരെ ഏകദേശം അഞ്ചു കിലോമീറ്റർ ദൂരമുള്ള റോഡ് ഏറെ വളവും തിരിവുമുള്ളതാണ്. തിരുവള്ളൂർ മുതൽ ഒരു കിലോമീറ്റർ ദൂരം വീതികൂട്ടി ടാർ ചെയ്തിട്ടുണ്ട്. ബാക്കി ഭാഗമാണ് നവീകരിക്കേണ്ടത്. പല ഭാഗവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. റോഡിെൻറ കരിങ്കൽഭിത്തി തകർന്നിട്ടുണ്ട്. പൈങ്ങോട്ടായി, ചിറമുക്ക് ഭാഗത്ത് വെള്ളക്കെട്ടുമുണ്ട്. വിരലിലെണ്ണാവുന്ന ബസുകൾ മാത്രമേ ഇതുവഴി സർവിസ് നടത്തുന്നുള്ളൂ. ഓട്ടോകളും ജീപ്പുകളും ഓടാൻ മടിക്കുകയാണ്. റോഡ് ആവശ്യമായ സ്ഥലങ്ങളിൽ വീതികൂട്ടി മണ്ണിട്ട് ഉയർത്തി ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മികച്ച കർഷകരെ തിരഞ്ഞെടുക്കുന്നു ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് കൃഷിഭവെൻറ നേതൃത്വത്തിൽ കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു. അപേക്ഷ 10 വരെ കൃഷിഭവനിൽ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story