Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 6:23 AM GMT Updated On
date_range 2018-08-09T11:53:59+05:30പ്രതികൂല കാലാവസ്ഥ, പട്ടിണി ഭീതി
text_fieldsകക്കട്ടിൽ: തുടർച്ചയായി പെയ്യുന്ന മഴ കാരണം ഒാണവിപണി ലക്ഷ്യംവെച്ച് ഉൽപന്നങ്ങൾ നിർമിക്കാമെന്ന കണക്കുകൂട്ടലുകൾ തെറ്റിയിരിക്കുകയാണ്. ചൂളയിൽ വേവിച്ചെടുക്കുന്ന മൺപാത്രങ്ങൾ വെയിലിൽ ഉണക്കാനാകാത്തതാണ് തിരിച്ചടിയായത്. കനത്ത മഴയും അന്തരീക്ഷത്തിലെ ഇൗർപ്പവും കാരണം നിർമിച്ചിരിക്കുന്നതുപോലും വിപണിയിലെത്തിക്കാൻ കഴിയാതെ നെടുവീർപ്പിടുകയാണ് ഇക്കൂട്ടർ. 20 കിലോക്ക് എൺപത് രൂപ നിരക്കിൽ മണ്ണ് വാങ്ങി പാത്രം നിർമിക്കുന്ന തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ഒാണവിപണി മുന്നിൽക്കണ്ട് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാമെന്ന് കണക്ക് കൂട്ടലുകൾ തെറ്റിയിരിക്കുകയാണ്. ഒരുവർഷത്തെ ചെലവിനാവശ്യമായ തുക ഒാണവിപണിയിൽനിന്നും സമാഹരിക്കുന്ന പതിവ് ഇൗ വർഷം ഇല്ലാതാവും. പ്രതികൂല കാലാവസ്ഥയിൽ പട്ടിണിയിലേക്ക് നീങ്ങുന്ന ഇൗ വിഭാഗത്തിന് സൗജന്യ റേഷൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ അനുവദിക്കണമെന്ന് കേരള കുംഭാരസഭ മുഖ്യ രക്ഷാധികാരി ബാബുരാജ് കക്കട്ടിൽ ആവശ്യപ്പെട്ടു. ഒാണ വിപണി ലക്ഷ്യംവെച്ച് അയൽസംസ്ഥാനങ്ങളിൽനിന്നും എത്തുന്ന മൺപാത്രങ്ങൾ വിപണി കൈയടക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്. പരമ്പരാഗത കൈത്തൊഴിൽ പട്ടികയിൽ ഇത് ഉൾപ്പെടുത്തിയാൽ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രത്യേക സഹായ പദ്ധതിപ്രകാരം മേളകളിലെ വിപണന സൗകര്യവും സബ്സിഡി ആനുകൂല്യവും ഇവർക്ക് ലഭ്യമാവും. ഇതിനൊക്കെ സർക്കാറിെൻറ കനിവ് കാത്തിരിക്കുകയാണിവർ. െതാഴിലാളികൾക്കും സാമൂഹിക പരിരക്ഷ വേണം കക്കട്ടിൽ: സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുകയാണെന്ന പഠന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മൺപാത്ര നിർമാണ വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തി സംവരണ ആനുകൂല്യങ്ങൾ നൽകണമെന്ന നീണ്ടകാലത്തെ ആവശ്യം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. 425 ഒാളം പട്ടികവിഭാഗത്തിൽപെട്ടവരിൽ കുംഭാര സമുദായക്കാരും ഉൾപ്പെടുമെന്ന് ഇവർ അവകാശപ്പെടുന്നു. കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലായി രണ്ടുലക്ഷത്തോളം ആളുകൾ മേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മൊകേരി, കക്കട്ടിൽ, കേക്കാടി, ഒളവണ്ണ, കൂത്താളി, കല്ലോട് എന്നിവിടങ്ങളിലാണ് പ്രധാനമായും മൺപാത്ര തൊഴിലാളികളുള്ളത്. പ്രാകൃത തെലുഗു ഭാഷ സംസാരിക്കുന്ന കുംഭാരസമുദായം സർക്കാർ സംവരണത്തിനും അർഹരാണെന്ന് ഇവർ പറയുന്നു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് മെഡിക്കൽ, എൻജിനീയറിങ് വിഭാഗത്തിൽ ഒരുശതമാനം സംവരണം നൽകിയിരുന്നു. കയർ, കൈത്തറി, കശുവണ്ടി ഉൾപ്പെടെയുള്ള പരമ്പരാഗത കരകൗശല മേഖലക്ക് നൽകുന്ന പ്രോത്സാഹനവും നിർമാണ മേഖലയിലും ലഭ്യമാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. കരകൗശല പട്ടികയിൽപെടുത്തേണ്ട ഇൗ തൊഴിലിനെ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. സർക്കാർ അടിയന്തരമായി കുംഭാര സമുദായത്തിെൻറ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ഇല്ലാതാവുക ഒരു സംസ്കാരവും അവരുടെ പൈതൃകമായ തൊഴിൽ മേഖലയുമായിരിക്കും.
Next Story