Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 6:23 AM GMT Updated On
date_range 2018-08-09T11:53:59+05:30സിൽവർ ഹിൽസ് ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ നാളെ മുതൽ
text_fieldsകോഴിേക്കാട്: സിൽവർ ഹിൽസ് ട്രോഫിക്ക് വേണ്ടിയുള്ള 12ാമത് അഖില കേരള ഇൻറർ സ്കൂൾ ബാസ്കറ്റ്ബാൾ ടൂർണമെൻറിന് വെള്ളിയാഴ്ച തുടക്കമാവും. സിൽവർ ഹിൽസ് സ്കൂളിൽ നടക്കുന്ന ടൂർണമെൻറിൽ സംസ്ഥാനത്തെ 12 മികച്ച സ്കൂളുകൾ ആൺകുട്ടികളുടെയും എട്ട് സ്കൂളുകൾ പെൺകുട്ടികളുടെയും വിഭാഗത്തിൽ മത്സരിക്കും. ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലുള്ള ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ സിൽവർ ഹിൽസ് എച്ച്.എസ്.എസും ഗവ. എച്ച്.എസ്.എസ് മഞ്ചേരിയും ഏറ്റുമുട്ടും. ഇൗ മാസം 13നാണ് ഫൈനൽ. മലബാർ മേഖലയിെല ഏക അഖില കേരള ബാസ്ക്കറ്റ്ബാൾ ടൂർണമെൻറാണിത്. സെൻറ് ചാവറ ട്രോഫിക്ക് വേണ്ടിയുള്ള സബ് ജൂനിയർ ജില്ലതല ടൂർണമെൻറും നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. പ്ലാസ്റ്റിക് വിപത്തിനെതിരെ വ്യാഴാഴ്ച രാവിലെ 11.30ന് ചേവായൂർ എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനിൽനിന്ന് സ്കൂൾ വരെ വിളംബര ഘോഷയാത്രയും നടക്കും. സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ഫാ. ബിജു ജോൺ വെള്ളക്കട, ഒാർഗനൈസിങ് സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, എം. സുരേഷ് കുമാർ, ബബിത ബിനോയ്, ഫാ. സനീഷ് ചൂഴ്നിയിൽ തുടങ്ങിയവർ വാർത്തസേമ്മളനത്തിൽ പെങ്കടുത്തു.
Next Story