Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 5:50 AM GMT Updated On
date_range 2018-08-09T11:20:59+05:30കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
text_fieldsകൊടിയത്തൂർ: മഴ കനത്തതോടെ ഇരുവഴിഞ്ഞിപ്പുഴ കരകവിഞ്ഞു. പഞ്ചായത്തിലെ കൊടിയത്തൂർ, കാരക്കുറ്റി, ചെറുവാടി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇതോടെ കാരാട്ടുമുറി റോഡ്-എള്ളങ്ങൽ റോഡ് എന്നിവ വെള്ളത്തിനടിയിലായി. തുടർച്ചയായി നാലാം തവണയാണ് ഈ പ്രദേശങ്ങളിൽ വെള്ളം കയറുന്നത്. മഴ ഇനിയും തുടർന്നാൽ ചെറുവാടി റോഡിലും മുക്കം കൊടിയത്തൂർ റോഡിലും രാത്രിയോടെ വെള്ളം കയറാൻ സാധ്യതയുണ്ട്.
Next Story