Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 5:44 AM GMT Updated On
date_range 9 Aug 2018 5:44 AM GMTദുരിതത്തിനിടെ ആശ്വാസമായി ‘കർമസേന മുറമ്പാത്തി '
text_fieldsbookmark_border
ദുരിതത്തിനിടെ ആശ്വാസമായി ‘കർമസേന മുറമ്പാത്തി ' തിരുവമ്പാടി: മലയോരം പ്രളയക്കെടുതിയിലകപ്പെട്ടപ്പോൾ യാദൃച്ഛികമായി രൂപീകരിച്ച ‘‘കർമസേന മുറമ്പാത്തി’ സംഘം േസവന പ്രവർത്തനങ്ങളിൽ വീണ്ടും സജീവമാകുന്നു. മോട്ടാർ വാഹനപണിമുടക്ക് ദിനത്തിൽ ഗ്രാമപഞ്ചായത്തംഗം ജോബി ജോസഫിെൻറ നേതൃത്വത്തിൽ മുറമ്പാത്തി - തിരുവമ്പാടി റോഡ് അറ്റകുറ്റപ്പണി നടത്തി. അമ്പതോളം യുവാക്കളാണ് കൂട്ടായ്മയിൽ അംഗങ്ങളുായുള്ളത്. പ്രളയത്തിലകപ്പെട്ട വീട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും വെള്ളം പമ്പ്ചെയ്തൊഴിവാക്കാനും യുവാക്കൾ മുന്നിട്ടിറങ്ങിയിരുന്നു. വെള്ളം കയറി നശിച്ച വീടുകൾ വൃത്തിയാക്കാനും മരങ്ങൾ വീണ് തടസ്സപ്പെട്ടിരുന്ന റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനും കൂട്ടായ്മ മുന്നിട്ടിറങ്ങി. പ്രസിഡൻറ് ജലീൽ പാലയിൽ, സെക്രട്ടറി റിയാസ്, ട്രഷറർ ഏലിയാസ് മത്തായി, ഷാജി മുട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story