Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടിപ്പർ...

ടിപ്പർ സ്​കൂട്ടറിലിടിച്ച്​ രണ്ടുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ടിപ്പർ സ്കൂട്ടറിലിടിച്ച് രണ്ടുപേർക്ക് പരിക്ക് കോഴിക്കോട്: ചേവരമ്പലത്ത് സ്കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പയ്യടിമീത്തല്‍ സ്വദേശികളായ മേലെപറപ്പള്ളി വേലായുധന്‍ (55), തിരുകുന്ന്പറമ്പ് ജാബിര്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ട്രാഫിക് സിഗ്നലിന് സമീപം ബുധനാഴ്ച വൈകീട്ടാണ് അപകടം. കെട്ടിടനിർമാണ തൊഴിലാളികളായ ഇരുവരും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപെട്ടത്. രണ്ടുപേര്‍ക്കും കൈക്കാണ് പരിക്കേറ്റത്. ജാബിറി​െൻറ പരിക്ക് ഗുരുതരമാണ്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story