Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2018 5:23 AM GMT Updated On
date_range 9 Aug 2018 5:23 AM GMTചേളന്നൂർ എസ്.എൻ കോളജ് സുവർണ ജൂബിലി ഉദ്ഘാടനം നാളെ
text_fieldsbookmark_border
must..... കോഴിക്കോട്: ചേളന്നൂർ ശ്രീനാരായണ ഗുരു കോളജ് സുവർണ ജൂബിലി ആഘോഷത്തിെൻറയും ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കെട്ടിടത്തിെൻറയും ഉദ്ഘാടനം വെള്ളിയാഴ്ച നടക്കുെമന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് കോളജ് കാമ്പസിൽ സുവർണ ജൂബിലി ആഘോഷം ഗതാഗത മന്ത്രി എ.െക. ശശീന്ദ്രൻ ഉദ്ഘാടനം െചയ്യും. കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കെട്ടിടത്തിെൻറ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് സെക്രട്ടറി കൂടിയായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. എം.കെ. രാഘവൻ എം.പി സുവർണ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. പ്രീതി നടേശനും സന്തോഷ് അരയാക്കണ്ടിയും മുഖ്യപ്രഭാഷണം നടത്തും. 1968ൽ പ്രവർത്തനം തുടങ്ങിയ േകാളജ് കാമ്പസിൽ അനുബന്ധ സ്ഥാപനങ്ങളായ ഹയർെസക്കൻഡറി സ്കൂൾ, ബി.എഡ് സെൻറർ, കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവയും പ്രവർത്തിക്കുന്നു. ആകെ 3000ത്തിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. ഏഴ് ബിരുദ കോഴ്സുകളും മൂന്ന് ബിരുദാനന്തര കോഴ്സുകളുമാണുള്ളത്. കലാകായിക മേഖലകളിൽ ചേളന്നൂർ എസ്.എൻ കോളജ് മികച്ച പ്രതിഭകളെ സൃഷ്ടിച്ചതായി സ്വാഗതസംഘം ഭാരവാഹികൾ പറഞ്ഞു. സുവർണ ജൂബിലി ആഘോഷം ഡിസംബറിൽ സമാപിക്കും. വാർത്തസമ്മേളനത്തിൽ ഡോ. വി. ദേവിപ്രിയ, എം. സുരേഷ് ബാബു, പി. ശിവദാസൻ, േഡാ. ദീപേഷ് കരിമ്പുകാല, കെ. മധു തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story