Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വയം

സ്വയം ചെയ്യുനാവാത്ത...

text_fields
bookmark_border
arogypacha corrected സ്വയം ചെയ്യാനാവാത്ത പ്രസവചികിത്സ ഡോ. യു. നന്ദകുമാർ Blurb ശാസ്ത്രത്തിനോടോ വൈദ്യശാസ്ത്രത്തിനോടോ ഉള്ള വിശ്വാസക്കുറവാകരുത് വീട്ടിൽ പ്രസവം തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം. പ്രസവം എവിടെയായാലും നിലവിലുള്ള ശാസ്ത്ര-സാങ്കേതിക ജ്ഞാനവും നൈപുണ്യവും അത്യാവശ്യമാണ്. ആകസ്മികമായി എന്തും സംഭവിക്കാവുന്ന സമയമാണ് പ്രസവം. വിദഗ്‌ധ സേവനം ആവശ്യമാകുന്ന സന്ദർഭങ്ങളിൽ അതു ലഭ്യമാക്കാനുള്ള സംവിധാനവും അതംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ആശുപത്രിബാഹ്യ പ്രസവങ്ങൾ സുരക്ഷിതമാക്കുന്നത് XXXXXXXXXXXXXX എല്ലാം സ്വയം ചെയ്യാവുന്ന കാലമാണിത്. സംശയങ്ങൾ എന്തുമാകട്ടെ, ഗൂഗ്ളും ഇൻറർനെറ്റും നമ്മെ പഠിപ്പിക്കാൻ സദാ സന്നദ്ധമായുണ്ട്. ഇന്നത്തെ ബഹുഭൂരിപക്ഷം ചെറുപ്പക്കാർ ഇൻറർനെറ്റിലേക്കും തിരയൽ യന്ത്രങ്ങളി(search engines)ലേക്കുമാണ് ജനിച്ചതുതന്നെ. അവർ ജൻ ഇെസഡ് (Gen Z), ഡൽറ്റ തലമുറ (Delta generation) തുടങ്ങിയ വിളിപ്പേരുകളിൽ അറിയപ്പെടുന്നു. എന്തിനും ഇൻറർനെറ്റ് സഹായം തേടുന്ന ടെക്‌നോ സമൂഹം എന്ന നിലയിൽ അവർക്ക് സ്വതന്ത്രചിന്തയും റിസ്ക് എടുക്കാനുള്ള കഴിവും വലിയൊരളവിലുണ്ട്. തിരയൽ യന്ത്രങ്ങളും നെറ്റും ഒക്കെ ശാസ്ത്രപുരോഗതിയുടെ പ്രകടമായ ഉദാഹരണങ്ങളാണ്. ഇതിലൂടെ അന്വേഷണങ്ങൾ ചെന്നെത്തുന്നത് ശാസ്ത്രത്തിൽത്തന്നെ ആയിക്കൊള്ളണമെന്നില്ല. ശാസ്ത്രത്തോടൊപ്പം കപടശാസ്ത്രവും അവിടെ തുല്യശക്തികളായി നിലകൊള്ളുന്നു. ഇവ വേർതിരിച്ചെടുത്താൽ മാത്രമേ ടെക്‌നോ സമൂഹത്തി​െൻറ നിലനിൽപ് സുരക്ഷിതമാകൂ. തിരുപ്പൂരിലെ കൃതിഗ എന്ന യുവതിയുടെ കഥ അതാണ് നമ്മെ ചിന്തിപ്പിക്കുന്നത്. അഞ്ചുവയസ്സുള്ള പെൺകുട്ടിയുടെ മാതാവാണ് അവർ. വീണ്ടും ഗർഭിണിയായപ്പോൾ വൈദ്യസഹായമില്ലാതെ സ്വന്തം വീട്ടിൽ പ്രസവം നടത്താൻ കൃതിഗയും ഭർത്താവ് കാർത്തികേയനും തീരുമാനിച്ചു. വൈദ്യസഹായമില്ലാതെ വീട്ടിൽത്തന്നെ പ്രസവിച്ച സുഹൃത്തുക്കളായ ദമ്പതിമാർ കൂടിയുണ്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ വിശ്വാസമില്ലാത്തതിനാൽ കൃതിഗ ഗർഭകാലത്തു ചികിത്സസഹായം തേടുകയോ ഏതെങ്കിലും ആശുപത്രിയിൽ രജിസ്റ്റർ ചെയ്യുകയോ ഉണ്ടായില്ല. യൂട്യൂബ് വഴി ലഭിച്ച അറിവുകൾ ഉപയോഗിച്ച് പ്രകൃതിദത്ത ഭക്ഷണവും പോഷകവും മറ്റു പരിചരണവും നൽകിയെന്നാണ് റിപ്പോർട്ട്. വീട്ടിൽതന്നെ സുഹൃദ് ദമ്പതികളും ഭർത്താവും ചേർന്ന് പ്രസവശുശ്രൂഷ നടത്തുകയും മൂന്നു കിലോ ഭാരമുള്ള ആരോഗ്യവതിയായ പെൺകുഞ്ഞിന് കൃതിഗ ജന്മം നൽകുകയും ചെയ്തു. യൂട്യൂബ് സഹായത്തോടെയാണ് പ്രസവം നടത്തിയത്. എന്നാൽ, ഗർഭപാത്രം സങ്കോചിക്കാൻ താമസിക്കുകയും പ്രസവാനന്തര രക്തസ്രാവം ഉണ്ടാവുകയും ചെയ്തത് മനസ്സിലാക്കാനോ അതിനുള്ള യൂട്യൂബ് പഠനം നടത്താനോ സാധിക്കാത്തതിനാൽ കൃതിഗ വളരെ വേഗം ഷോക്കിലേക്ക് പോയി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആ യുവതി മരിച്ചുകഴിഞ്ഞിരുന്നു. സ്വയം ചെയ്യൽ (DIY: Do It Yourself) സംസ്കാരത്തി​െൻറ ഇരയായി ഈ യുവതിയെ കാണാനാകും. ആധുനിക വൈദ്യശാസ്ത്രം ഉറപ്പുനൽകുന്ന പുരോഗതിയും സുരക്ഷയും വിശ്വാസമില്ലായ്മയുടെ പേരിൽ നിഷേധിക്കപ്പെടുന്ന ആദ്യ സംഭവം എന്ന രീതിയിൽ കൃതിഗ റിപ്പോർട്ട് പ്രാധാന്യമർഹിക്കുന്നു. ആരോഗ്യകേന്ദ്രങ്ങളുടെ സഹായമില്ലാതെ പ്രസവിക്കുന്നത് അടുത്തകാലം വരെ വിരളമായിരുന്നില്ല; ഇന്നാകട്ടെ 10 സംസ്ഥാനങ്ങളിലെങ്കിലും 90 ശതമാനത്തിലധികം പ്രസവങ്ങൾ വൈദ്യശാസ്ത്രസേവനങ്ങൾ ഉപയോഗിച്ചാണ് നടക്കുന്നത്. ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, മേഘാലയ, നാഗാലാ‌ൻഡ് എന്നിവിടങ്ങളിൽ 60 ശതമാനത്തോളം മാത്രമാണ് ആശുപത്രി പ്രസവങ്ങൾ. ആരോഗ്യസേവനങ്ങളുടെ ദൗർലഭ്യം, സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ എന്നിവ ഇതിനു കാരണമായി പറയാം. സാമൂഹിക പുരോഗതിയുണ്ടാകുേമ്പാൾ ഇവിടങ്ങളിലും സുരക്ഷിത പ്രസവങ്ങൾ വ്യാപകമാകും. കൃതിഗ വിദ്യാഭ്യാസം സിദ്ധിച്ച യുവതിയായിരുന്നു; തമിഴ്നാട് ആരോഗ്യമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നും. അവരുടേത് ഒരു സ്വതന്ത്ര തീരുമാനം ആയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടും ശാസ്ത്രനിഷേധം ഒരു ജീവിതശൈലിയായി വളർന്നുവരുന്നത് കാണാം. ദൈനംദിന ജീവിതത്തിൽ ശാസ്ത്രം നമ്മോടൊത്തുനിൽക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം, യാത്ര എന്നീ മേഖലകളിലാണ്. ഇതിൽ ആരോഗ്യത്തോടാണ് ശാസ്ത്രനിഷേധം ഏറ്റവും ശക്തിപ്രാപിച്ചിരിക്കുന്നത്. പല രാജ്യങ്ങളിലും ആരോഗ്യത്തിലെ അശാസ്ത്രീയ പ്രവണതകളെ നിരുത്സാഹപ്പെടുത്തുകയോ നിയന്ത്രിക്കാൻ വേണ്ടുന്ന നിയമങ്ങൾ സൃഷ്ടിക്കുകയോ ചെയ്തുതുടങ്ങിയിട്ടുണ്ട്. ആസ്ട്രേലിയയിൽ കരോളിൻ ലോവൽ സംഭവം ധാരാളം ചർച്ചക്ക് കാരണമായി. പ്രസവം വീട്ടിൽ നടത്തണം എന്ന് ശക്തിയായി വാദിക്കുന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവരുകയായിരുന്നു. പ്രസവങ്ങൾ ആശുപത്രിയിൽ നടത്താൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ആസ്ട്രേലിയ; മറിച്ചാഗ്രഹമുള്ളവർ സ്വന്തമായി മിഡ്‌വൈഫിനെ ഏർപ്പാടാക്കണം. കരോളിൻ ഇതിനെ എതിർക്കുകയും വീടന്തരീക്ഷത്തിൽ സുഖപ്രസവം നടത്താൻ സ്റ്റേറ്റ് പദ്ധതി വേണം എന്ന് നിരന്തരം ആവശ്യമുയർത്തുകയും ചെയ്തയാളാണ്. 36ാം വയസ്സിൽ രണ്ടാമത്തെ പ്രസവം അവർ നടത്താൻ തീരുമാനിച്ചത് സ്വന്തം വീട്ടിൽതന്നെ; അതിനായി പ്രത്യേകം സജ്ജീകരിച്ച പ്രജനനക്കുളം (Birthing pool) ഒരുക്കി, മിഡ്‌വൈഫിനെ ഏർപ്പാടാക്കി. എന്നാൽ, സഹ്‌റ എന്ന പെൺകുഞ്ഞിന് ജന്മം നൽകിയശേഷം പ്രസവാനന്തര രക്തസ്രാവത്തിലേക്കു പോകുകയും അടുത്തനാൾ മരിക്കുകയും ചെയ്തു. അതിദാരുണമായിരുന്നു അവരുടെ മരണം. വീട്ടിൽെവച്ച് നടത്തിയ പ്രസവം എന്ന രീതിയിലല്ല ഇത് കാണേണ്ടത്. ഓരോ വർഷവും ലക്ഷക്കണക്കിന് സ്ത്രീകൾ വീട്ടിൽ പ്രസവിക്കാൻ താൽപര്യപ്പെടുന്നു. കരോളിൻ രക്തസ്രാവത്തിൽ ദുർബലയാകുമ്പോഴും മിഡ്‌വൈഫി​െൻറ അമിത വിശ്വാസം അവരെ ആശുപത്രിയിലെത്തിക്കാൻ വൈകി. ഇപ്പോൾ അറിയുന്നത് മിഡ്‌വൈഫിന് ആധുനിക വൈദ്യശാസ്ത്രത്തിൽ വിശ്വാസമുണ്ടായിരുന്നില്ല എന്നാണ്. അതായത്, പ്രസവം സുഗമമായി നടന്നാലും പിന്നീടുണ്ടാകാവുന്ന സങ്കീർണതകൾ കണ്ടെത്താനും കരുതൽ നടപടി സ്വീകരിക്കാനും ഒരാളിൽ മാത്രം വിശ്വാസമർപ്പിക്കുന്നത് എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ഇവിടെ ചൂണ്ടിക്കാട്ടിയ രണ്ടു സംഭവങ്ങളിലും ആധുനിക വൈദ്യശാസ്ത്രത്തോടു നിഷേധാത്മക നിലപാടുകൾ ശക്തമായിരുന്നു. നിർണായക ഘട്ടത്തിൽ വ്യക്തികളുടെ മുൻവിധികളും അസമർഥമായ തീരുമാനങ്ങളും രോഗിയുടെ ജീവനെത്തന്നെ അപകടത്തിലാക്കാം. ആരോഗ്യകേന്ദ്രങ്ങളിൽ അനവധി പേരുടെ സാന്നിധ്യമുള്ളതിനാൽ വ്യക്തികളുടെ വീഴ്ച വലിയൊരളവിൽ തടയാനാകും. ലോകമെമ്പാടും വികസിതരാജ്യങ്ങളിൽ വീട്ടിൽ പ്രസവം എന്ന സങ്കൽപം ശക്തിപ്രാപിക്കുന്നുണ്ട്. ആശുപത്രികളിലെ സൗഹൃദമില്ലായ്‌മ, ആവശ്യത്തിലധികം മെഡിക്കൽ ചികിത്സ, പൊതുവെ വൈദ്യശാസ്ത്രത്തോടുള്ള വിപ്രതിപത്തി, പണച്ചെലവ് എന്നിവയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. റിസ്ക് കുറഞ്ഞ പ്രസവങ്ങൾ പരിശീലനം സിദ്ധിച്ച മിഡ്‌വൈഫി​െൻറ മേൽനോട്ടത്തിൽ നടത്താൻ പല രാജ്യങ്ങളും ഇപ്പോൾ അനുവദിക്കുന്നു. നമ്മുടെ ശരാശരി ഡോക്ടർക്കുള്ള നൈപുണ്യവും കാര്യക്ഷമതയും ഈ മിഡ്‌വൈഫുമാർക്കുണ്ട് എന്നത് മറന്നുകൂടാ. നവജാത ശിശുവിന് വേണ്ടിവന്നാൽ ഓക്സിജൻ കിറ്റ്, അൾട്രാസോണിക് സ്റ്റെതസ്കോപ്പ്, ഫീറ്റോസ്കോപ്, ഡ്രിപ് നൽകാനും തയ്യലിടാനുമുള്ള സാമഗ്രികൾ, രക്തസ്രാവം നിയന്ത്രിക്കാനുള്ള മരുന്നുകൾ എന്നിവ മിഡ്‌വൈഫുമാർ കൈകാര്യം ചെയ്യുന്നു. ഇങ്ങനെ സജ്ജമാക്കിയ ഇടങ്ങളിലാണ് വീട്ടിൽ പ്രസവം നടക്കുന്നത്. ആശുപത്രിക്കു പുറത്തു നടക്കുന്ന പ്രസവങ്ങൾ എത്രകണ്ട് സുരക്ഷിതമെന്ന് ബ്രിട്ടനിലെ ദേശീയ ആരോഗ്യ സർവിസ് പഠിച്ചു. റിസ്ക് കുറഞ്ഞ ഗർഭിണികളുടെ പ്രസവമാണ് പഠനവിധേയമാക്കിയത്. തുടർച്ചയായ രണ്ടു വർഷത്തിനിടെ നടന്ന 64,538 സ്ത്രീകൾ പഠനത്തിലുണ്ടായിരുന്നു. ആശുപത്രി, മിഡ്‌വൈഫറി, സ്വന്തം വീട്, പ്രജനനകേന്ദ്രം എന്നിങ്ങനെ സ്വന്തമായി തിരഞ്ഞെടുത്ത ഇടങ്ങളിലാണ് പ്രസവങ്ങൾ നടന്നത്. എല്ലാ പരിണതഫലങ്ങളും ശ്രദ്ധാപൂർവം രേഖപ്പെടുത്തിയാണ് 2010ൽ പഠനം പൂർത്തിയാക്കിയത്. ഇതിൽനിന്നും ലഭിച്ച അറിവുകൾ പ്രാധാന്യമർഹിക്കുന്നു. ഗൗരവതരമായ പ്രശ്നങ്ങളുണ്ടായത് 1000ത്തിൽ 4.3 എന്ന തോതിലാണ്; ആശുപത്രിയിലും പുറത്തും നടന്ന പ്രസവങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ തുല്യമായതിനാൽ ആശുപത്രിബാഹ്യ പ്രസവങ്ങൾ കൂടുതൽ അപകടകരമല്ല. എന്നാൽ, ആദ്യപ്രസവം മാത്രം കണക്കിലെടുത്താൽ ശിശുവിനുണ്ടാകാവുന്ന പ്രശ്നങ്ങൾ ആശുപത്രിക്കു പുറത്താണെങ്കിൽ കൂടുതലായിരുന്നു. പ്രസവസമയത്ത് ഉടലെടുക്കാവുന്ന പ്രശ്നങ്ങളും വീട്ടിൽ നടന്ന പ്രസവങ്ങളിൽ കൂടുതലായി കാണപ്പെട്ടു. പ്രധാനപ്പെട്ട മറ്റൊരു കണ്ടെത്തൽ ആദ്യമായി പ്രസവിക്കുന്നവരിൽ 40 ശതമാനത്തോളം പേരെ ആശുപത്രിയിലേക്കി മാറ്റേണ്ടിവന്നിട്ടുണ്ട് എന്നതാണ്; രണ്ടാം പ്രസവത്തിൽ ഇത് 12 ശതമാനമായി കുറഞ്ഞു. വീട്ടിൽ പ്രസവം തിരഞ്ഞെടുത്തവരിൽ സിസേറിയൻ സാധ്യത നാമമാത്രമായിരുന്നു. ചുരുക്കത്തിൽ, ആരോഗ്യമുള്ള യുവതികൾക്ക് മറ്റു പ്രശ്നങ്ങളില്ലെങ്കിൽ സ്വന്തം വീട്ടിലോ മിഡ്‌വൈഫറിയിലോ പ്രസവം തിരഞ്ഞെടുക്കാവുന്നതാണ്; അത്യാവശ്യമെങ്കിൽ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനം ലഭ്യമാവണം എന്നേയുള്ളൂ. ശാസ്ത്രത്തിനോടോ വൈദ്യശാസ്ത്രത്തിനോടോ ഉള്ള വിശ്വാസക്കുറവാകരുത് വീട്ടിൽ പ്രസവം തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം. പ്രസവം എവിടെയായാലും നിലവിലുള്ള ശാസ്ത്ര-സാങ്കേതിക ജ്ഞാനവും നൈപുണ്യവും അത്യാവശ്യമാണ്. ആകസ്മികമായി എന്തും സംഭവിക്കാവുന്ന സമയമാണ് പ്രസവം. വിദഗ്‌ധ സേവനം ആവശ്യമാകുന്ന സന്ദർഭങ്ങളിൽ അതു ലഭ്യമാക്കാനുള്ള സംവിധാനവും അതംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ആശുപത്രിബാഹ്യ പ്രസവങ്ങൾ സുരക്ഷിതമാക്കുന്നത്. സ്വയം ചെയ്യൽ പ്രക്രിയ പ്രോത്സാഹിപ്പിക്കുന്ന കപടശാസ്ത്ര പ്രചാരകരും സമൂഹമാധ്യമ പ്രവർത്തകരും ഇതറിയുന്നത് നന്ന്. അവരുടെമേൽ നിയന്ത്രണം ഉണ്ടായില്ലെങ്കിൽ പുതിയൊരു അപകട മേഖല തുറക്കുകയാവും ഫലം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story