Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനെല്ല് പരിപാടി:...

നെല്ല് പരിപാടി: സ്വാഗതസംഘ രൂപവത്​കരണം

text_fields
bookmark_border
തൃശ്ശിലേരി: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് സെൽ ജില്ലയിൽ നടപ്പാക്കുന്ന 'നെൽകൃഷി- പരിസ്ഥിതി, സാംസ്കാരിക, വിദ്യാഭ്യാസ ഇടപെടൽ' പദ്ധതിയുടെ സ്വാഗതസംഘം രൂപവത്കരിച്ചു. പരിസ്ഥിതി-കൃഷി-ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളിലെ അനുഭവങ്ങൾ വിദ്യാർഥികളിലെത്തിക്കുന്നതിനും തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ആറ് ഏക്കർ സ്ഥലത്ത് നെൽകൃഷി നടത്തുകയാണ്. ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പാടത്ത് ഇറങ്ങാൻ അവസരം നൽകി നാട്ടി ഉത്സവം നടത്തുന്നുണ്ട്. തൃശ്ശിലേരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗം ജില്ല പഞ്ചായത്ത് ഡിവിഷൻ മെംബർ എ.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷാജി മാത്യു അധ്യക്ഷത വഹിച്ചു. കെ.ബി. സിമിൽ സ്വാഗതവും സീസർ ജോസ് നന്ദിയും പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ വി. ശശിധരൻ, സി.ഇ. ഫിലിപ്പ്, ക്ഷീര സംഘം പ്രസിഡൻറ് വി.വി. രാമകൃഷ്ണൻ, മദർ പി.ടി.എ പ്രസിഡൻറ് ജയ്ന പ്രമോദ്, എം.ജി. സാമുവൽ, പി.എസ്. സ്നിഷ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.ആർ. കേളു എം.എൽ.എ(രക്ഷാധികാരി), എ.എൻ. പ്രഭാകരൻ (ചെയർമാൻ), മായാദേവി, ഡാനിയേൽ ജോർജ്, എ.കെ. വിഷ്ണു, രാധാകൃഷ്ണൻ, ധന്യ ബിജു, ശ്രീജ, വി. സുരേഷ് കുമാർ എം. അബ്ദുൽ അസീസ്(വൈസ് ചെയർമാന്മാർ). MONWDL5 നെല്ല് പരിപാടി ജില്ല പഞ്ചായത്ത് മെംബർ എ.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു വ്യാപാരി ദിനത്തിൽ കർഷകരെ ആദരിക്കും കൽപറ്റ: ആഗസ്റ്റ് ഒമ്പത് ദേശീയ വ്യാപാരി ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലവയൽ യൂനിറ്റി​െൻറ നേതൃത്വത്തിൽ കർഷകരെ ആദരിക്കും. പഞ്ചായത്തിലെ 20 വാർഡുകളിൽ നിന്ന് െതരഞ്ഞെടുത്ത 20 കർഷകരെയാണ് ആദരിക്കുകയെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 2015ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വ്യാപാരദിനം ഗ്രാമങ്ങളിലെ കർഷകരെ ആദരിച്ചും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, കല-കായിക മേഖലകളിൽ മികവ് തെളിയിച്ച പ്രാദേശിക വ്യക്തികളെ ആദരിച്ചുമാണ് നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 9.30ന് യൂനിറ്റ് വ്യാപാരഭവന് മുന്നിൽ പതാക ഉയർത്തി ഘോഷയാത്രയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് ടൗണിൽ ക്രമീകരിച്ച വേദിയിൽ നടക്കുന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് കെ.കെ. വാസുദേവൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വിവിധ വ്യക്തികളെ ആദരിക്കും. ജില്ല പഞ്ചായത്ത് മെംബർമാരായ പി.കെ. അനിൽകുമാർ, എൻ.പി. കുഞ്ഞുമോൾ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ എം.യു. ജോർജ്, എ.പി. കുര്യാക്കോസ്, ഗീതാരാജു എന്നിവർ സംസാരിക്കും. വാർത്ത സമ്മേളനത്തിൽ സന്തോഷ് കുമാർ, വി.ഡി. ബൈജു, പി.പി. റഫീഖ്, ധനീഷ് എന്നിവർ പങ്കെടുത്തു. എ.ഐ.ടി.യു.സി മാർച്ചും ധർണയും കൽപറ്റ: എ.ഐ.ടി.യു.സി രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തി​െൻറ ഭാഗമായി വ്യാഴാഴ്ച കൽപറ്റ ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ജില്ല നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡൻറ് പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. പെേട്രാളിയം ഉൽപന്നങ്ങളുടെയും പാചക വാതകത്തി​െൻറയും വർധിപ്പിച്ച വില പിൻവലിക്കുക, വിലക്കയറ്റം തടയുക, തൊഴിലാളികളുടെ അടിസ്ഥാന വേതനം 18,000 രൂപയായി ഉയർത്തുക, ആൾക്കൂട്ട അക്രമണങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ കൂടുതൽ പ്രയാസകരമായിരിക്കുകയാണ്. വ്യാപാര വിപണന മേഖലകളിൽ ആധിപത്യം ഉറപ്പിച്ച് കുത്തകകൾ ജനങ്ങളുടെ മേൽ അധിക ഭാരം അടിച്ച് ഏൽപിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം പട്ടിണിയും തൊഴിലില്ലായ്മയും വർധിപ്പിച്ചു. തൊഴിലാളികളുടെ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു. വാർത്ത സമ്മേളനത്തിൽ ജില്ല പ്രസിഡൻറ് എസ്.ജി. സുകുമാരൻ, ജില്ല സെക്രട്ടറി പി.കെ. മൂർത്തി, എ.എ. സുധാകരൻ എന്നിവർ പെങ്കടുത്തു. രാഷ്ട്ര പുനരർപ്പണ സദസ്സ് കൽപറ്റ: 'ബഹുസ്വരതക്കായി സോഷ്യലിസ്റ്റ് മുന്നേറ്റം' എന്ന മുദ്രാവാക്യമുയർത്തി ലോക് താന്ത്രിക് യുവ ജനതാദൾ രാഷ്ട്ര പുനരർപ്പണ സദസ്സ് നടത്തും. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് നാലിന് കൽപറ്റയിൽ നടത്തുന്ന സദസ്സ് സംസ്ഥാന പ്രസിഡൻറ് പി.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.ബി. രാജുകൃഷ്ണ, ജില്ല പ്രസിഡൻറ് അജ്മൽ സാജിദ്, സി.പി. െറഹീസ്, വി. സജീബ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story