Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:17 AM IST Updated On
date_range 7 Aug 2018 11:17 AM ISTനിർമാണമേഖലയിലെ പ്രതിസന്ധി: പ്രക്ഷോഭം വ്യാഴാഴ്ച
text_fieldsbookmark_border
കോഴിക്കോട്: നിർമാണ മേഖലയിൽ വർഷങ്ങളായി തുടർന്നുപോരുന്ന പ്രതിസന്ധിക്കെതിരെ കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷെൻറ (സി.ഡബ്ല്യൂ.എസ്.എ) നേതൃത്വത്തിൽ വ്യാഴാഴ്ച ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിർമാണമേഖല സംരക്ഷിക്കുക, ഇന്ധനവില നിയന്ത്രിക്കുക, ഖനനമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, അനിയന്ത്രിത വിലക്കയറ്റം തടയുക, മണൽലഭ്യത ഉറപ്പുവരുത്തുക, സൈറ്റ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം. ഇതിെൻറ ഭാഗമായി നിർമാണ മേഖല സ്തംഭനവും ഹൈവേ ഉപരോധവും നടത്തും. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 10ന് പാവങ്ങാട് നടക്കുന്ന സമരം സി.ഡബ്ല്യൂ.എസ്.എ സംസ്ഥാന പ്രസിഡൻറ് ഭാസ്കരൻ വടക്കൂട്ട് ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി പുതിയങ്ങാടി മുതൽ പാവങ്ങാട് വരെ പ്രകടനം നടത്തും. ജില്ല പ്രസിഡൻറ് പി.കെ. ചന്ദ്രൻ, സെക്രട്ടറി ടി.കെ. സതീഷ്ബാബു, സി.കെ. നാരായണൻ, എൻ.കെ. രവീന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story