Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2018 11:17 AM IST Updated On
date_range 7 Aug 2018 11:17 AM ISTജീവനക്കാരുടെ സംഘടിതശക്തിയെ സർക്കാർ വെല്ലുവിളിക്കുന്നു -കെ.ജി.ഒ.യു
text_fieldsbookmark_border
കോഴിക്കോട്: ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെ വിലങ്ങണിയിച്ചും ജീവനക്കാരുടെ സംഘടിതശക്തിയെ ഇടതുസർക്കാർ വെല്ലുവിളിക്കുകയാണെന്ന് കെ.ജി.ഒ.യു പ്രസിഡൻറ് ബീന പൂവ്വത്തിൽ. കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ (കെ.ജി.ഒ.യു) ജില്ല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒാണവും ബക്രീദും ഒരുമിച്ചു വന്നിട്ടും ജീവനക്കാർക്ക് മുൻകൂർ ശമ്പളം കൊടുക്കാതിരിക്കുന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. ജില്ല വൈസ് പ്രസിഡൻറ് എം. ഷാജു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് മെംബർ വി.വി. സുകുമാരൻ ജില്ല സെക്രട്ടറി യു.എസ്. ജിജിത്ത്, ജില്ല ഭാരവാഹികളായ എ.പി. പ്രദീഷ്, എ. അസീമത്തുല്ല ഖാൻ, വി.സി. സുബ്രഹ്മണ്യൻ, കെ.പി. ഗിരീഷ്കുമാർ, എം.കെ. സ്മിത, ടി.എം. നിർമല, ടി. സുബാഷ്കുമാർ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story