Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാറക്കടവിൽ...

പാറക്കടവിൽ കോഴിസ്​റ്റാൾ കുത്തിത്തുറന്ന് 85,000 രൂപ കവർന്നു

text_fields
bookmark_border
പാറക്കടവിൽ കോഴിസ്റ്റാൾ കുത്തിത്തുറന്ന് 85,000 രൂപ കവർന്നു വളയം: പാറക്കടവിൽ കോഴിസ്റ്റാൾ കുത്തിത്തുറന്ന് 85,000 രൂപ കവർന്നു. വയനാട് സ്വദേശി മൊയ്തുവി​െൻറ ഉടമസ്ഥതയിലുള്ള പാറക്കടവ് ടൗണിലെ അസ്മ ചിക്കൻ സ്റ്റാളിലാണ് കവർച്ച നടന്നത്. കടയുടെ മുൻഭാഗത്തെ ഗ്രിൽസി​െൻറ പൂട്ട് തകർത്ത് അകത്തുകടന്ന്, മേശയിൽ സൂക്ഷിച്ച പണം അപഹരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി എേട്ടാടെയാണ് കടയുടമ കട പൂട്ടി വീട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ നാമക്കലിൽനിന്ന് കോഴികളുമായി ലോറി എത്തുന്നതിനാൽ അവർക്ക് കൊടുക്കാനുള്ള പണമായിരുന്നു കടയിൽ സൂക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ ആേറാടെ കോഴികളുമായി ലോറിയെത്തിയപ്പോഴാണ് കടയുടമ കടയിൽ വന്നത്. അപ്പോഴാണ് കടയുടെ ഗ്രിൽസ് തകർത്തത് ശ്രദ്ധയിൽപെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടതായി മനസ്സിലാകുന്നത്. വളയത്തുനിന്ന് എസ്.ഐ പി.എൽ. ബിനുലാലി​െൻറ നേതൃത്വത്തിൽ പൊലീെസത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story