Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ​തി​മൂ​ന്ന്...

പ​തി​മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചയാൾ അ​റ​സ്​റ്റി​ല്‍

text_fields
bookmark_border
13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍ *പീഡനശ്രമത്തിനും പോക്‌സോ പ്രകാരവും കേസെടുത്തു മാനന്തവാടി: 13കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ അറസ്റ്റിൽ. ചെറുപുഴ പാലത്തിനു സമീപം ആലക്കുന്ന് വീട്ടില്‍ ചന്ദ്രനെയാണ് (49) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. പനമരം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കുട്ടി സ്‌കൂള്‍ അധികൃതരോട് കൗണ്‍സലിങ്ങിനിടെ പീഡനശ്രമത്തിനിരയായ കാര്യം തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പനമരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മാനന്തവാടി െപാലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. പീഡനശ്രമത്തിനും പോക്‌സോ വകുപ്പുപ്രകാരവുമാണ് കേസെടുത്തത്. വേനലവധിസമയത്ത് ഒന്നരമാസത്തോളം കുട്ടിയെ ഇയാള്‍ ശല്യപ്പെടുത്തിയതായാണ് പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story