Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവർഗീയതക്കെതിരെ...

വർഗീയതക്കെതിരെ സി.പി.എം ഉപവാസം

text_fields
bookmark_border
മേപ്പയൂർ: വർഗീയതക്കെതിരെ സി.പി.എം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നരക്കോട് സ​െൻററിൽ ഉപവാസം നടത്തി. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.എം. ദാമോദരൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. രാജീവൻ, എൻ.പി. ബാബു, കെ. സുനിൽ, എ.സി. അനൂപ്, പി.കെ. റീന, വി. സുനിൽ, എൻ.എം. കുഞ്ഞിക്കണ്ണൻ, സുരേഷ് മേപ്പയൂർ, കെ.കെ. ഹനീഫ, ടി.സി. കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു ഉള്ള്യേരി: ജൈവവൈവിധ്യ പാർക്ക് ഒരുക്കുന്നതിന് മുന്നോടിയായി ഉള്ള്യേരി ജി.എൽ.പി സ്കൂളിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. സ്കൂളിലെ പരിസ്ഥിതി ക്ലബി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിക്ക് രാഘവൻ അരിക്കുളം നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ കെ.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. പി.എം. സോമൻ സ്വാഗതവും ജി.എസ്. ഹരിപ്രസാദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story