Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെളിമണ്ണയിലെ...

വെളിമണ്ണയിലെ വായനശാലക്കുനേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം

text_fields
bookmark_border
ഓമശ്ശേരി: ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് വെളിമണ്ണയിൽ പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചായത്തി​െൻറ ഉടമസ്ഥതയിലുള്ള ഗ്രാമീണ വായനശാലക്കുനേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം. ഞായറാഴ്ച രാത്രിയാണ് സംഭവം. പൂട്ടുപൊളിച്ച് അകത്തു പ്രവേശിക്കുകയും കമ്പിപ്പാര ഉപയോഗിച്ച് നിലത്തുപാകിയ ടൈൽ അടർത്തിമാറ്റാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ താമരശ്ശേരി പൊലീസ് സബ് ഇൻസ്പെക്ടർക്ക് പരാതി നൽകി. സംഭവത്തിൽ വായനശാല കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് സി.കെ. അബ്ദുൽ ജബ്ബാർ, സെക്രട്ടറി ടി.കെ. അൻവർ സാദത്ത്, ടി.സി.സി. കുഞ്ഞഹമ്മദ്, എ.കെ. അയമ്മദ്കുട്ടി, പി. വിശ്വനാഥൻ, കെ. അബൂബക്കർ ഹാജി, സതീശൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story