Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചുരത്തിൽ...

ചുരത്തിൽ ചരക്കുലോറികൾക്ക്​ അനുമതി: അവകാശവാദവുമായി നിരവധി പേർ

text_fields
bookmark_border
വൈത്തിരി: 50 ദിവസത്തെ നിരോധനത്തിന് ശേഷം വയനാട് ചുരത്തിലൂടെ ചരക്കുഗതാഗതം പുനരാരംഭിക്കാൻ കോഴിക്കോട് ജില്ല കലക്ടറുടെ ഉത്തരവിറങ്ങിയതോടെ ഇതിനു പിന്നിൽ തങ്ങളാണെന്ന അവകാശവാദവുമായി പലരും രംഗത്ത്. തളിപ്പുഴ -മരുതിലാവ് ബദൽ റോഡ് ആക്ഷൻ കമ്മിറ്റി കൽപറ്റ എം.എൽ.എക്കു നൽകിയ നിവേദനത്തെ തുടർന്നാണ് ഉത്തരവുണ്ടായതെന്ന് കമ്മിറ്റി ചെയർപേഴ്സൻ കൂടിയായ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പറയുന്നു. കോഴിക്കോട് ജില്ലയിലെ ലോറി ഓണേഴ്സ് അസോസിയേഷനും വയനാട് ചുരം സംരക്ഷണ സമിതിയും ടൂറിസ്റ്റ് ബസ് ഓണേഴ്സും കൊടുത്ത നിവേദനത്തെ തുടർന്നാണ് കലക്ടർ ഉത്തരവിട്ടതെന്ന് അവരും വാദിക്കുന്നു. എന്നാൽ, പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻറ് അംബികയുടെ നേതൃത്വത്തിൽ ജില്ല കലക്ടറുമായുണ്ടായ ചർച്ചകളെത്തുടർന്നാണ് പ്രശ്നത്തിന് പരിഹാരമുണ്ടായതെന്നാണ് മറ്റൊരു കൂട്ടർ വാദിക്കുന്നത്. ചുരത്തിലൂടെയുള്ള ചരക്കു വാഹനങ്ങളുടെ നിരോധനം ശനിയാഴ്ച മുതൽ താൽക്കാലികമായി പിൻവലിക്കുകയായിരുന്നു. 15 ടൺ മൊത്തം ഭാരമുള്ളതും പരമാവധി ആറു ചക്രങ്ങളുള്ളതുമായ ചരക്കുവാഹനങ്ങൾക്കാണ് യാത്രാനുമതി. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും ഇതോടൊപ്പം പിൻവലിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 14നുണ്ടായ ശക്തമായ മഴയിൽ ചുരത്തിൽ ചിപ്പിലിത്തോടിനടുത്ത് റോഡ് ഇടിഞ്ഞതിനെ തുടർന്നാണ് ചുരം റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചത്. താൽക്കാലികമായി നന്നാക്കിയ റോഡിലൂടെ കെ.എസ്.ആർ.ടി.സി അടക്കമുള്ള യാത്രാ ബസുകൾക്കും ചെറിയ വാഹനങ്ങൾക്കുമായിരുന്നു സഞ്ചരിക്കാൻ അനുമതി ഉണ്ടായിരുന്നത്. ചരക്കു വാഹന നിയന്ത്രണംമൂലം ജില്ലയിലേക്കുള്ള അവശ്യ സാധനങ്ങൾ മറ്റു റോഡുകളിലൂടെയായിരുന്നു എത്തിയിരുന്നത്. സാധനങ്ങളുടെ ലഭ്യതയിലുള്ള ക്ഷാമം മൂലം പല സാധനങ്ങൾക്കും വില കൂടിയിരുന്നു. പ്രത്യേകിച്ച് നിർമാണ സാമഗ്രികൾക്ക്. മണലിനും ക്വാറി സാധനങ്ങൾക്കും ജില്ലയിൽ തോന്നുംപടിയായിരുന്നു വില. ടൂറിസ്റ്റ് ബസുകൾക്ക് യാത്രാനുമതി ലഭിച്ചത് വിനോദസഞ്ചാര മേഖലയിൽ ഉണർവ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ജില്ലയിലെ ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റേ അധികൃതർ ടൂറിസ്റ്റ് വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിടാൻ സമ്മർദം ചെലുത്തിവരുകയായിരുന്നു. ബസിൽ പഴ്സ് മോഷ്ടിച്ച സ്ത്രീ പിടിയിൽ പനമരം: ബത്തേരിയിൽനിന്നു പനമരത്തേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരിയുടെ പഴ്സ് മോഷ്ടിച്ച സ്ത്രീ പിടിയിൽ. തമിഴ്നാട് മധുര കോവിൽ സ്വദേശി ദേവി (32) ആണ് പനമരം പൊലീസി​െൻറ പിടിയിലായത്. നടവയലിനും പനമരത്തിനുമിടയിൽ ശനിയാഴ്ച രാവിലെയാണ് മോഷണം നടന്നത്. നടവയൽ സ്വദേശിയായ ഷീലയുടെ ബാഗ് തുറന്നാണ് പഴ്സെടുത്തത്. ശ്രദ്ധയിൽപ്പെട്ട യുവതി മോഷ്ടാവിനെ കൈയോടെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പിടിയിലായ ദേവി മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പനമരം പൊലീസ് പറഞ്ഞു. കമ്പളക്കാട്, മീനങ്ങാടി, കൽപറ്റ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. നാലും അഞ്ചും പേരടങ്ങുന്ന സംഘമായിട്ടാണ് ഇവർ ബസുകളിൽ കയറുന്നത്. കൂട്ടാളികളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ ദേവിയെ ഈ മാസം 18 വരെ റിമാൻഡ് ചെയ്തു. ജില്ല സ്കൂൾ ഗെയിംസ് ജൂഡോ കൽപറ്റ: ജില്ല ജൂഡോ സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ് കെൻ യു റിയു കരാേട്ട അക്കാദമിയിൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു. ജില്ല സ്കൂൾ ഗെയിംസ് സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറഞ്ഞു. ടി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. കേരള ജൂഡോ അസോസിയേഷൻ ജോ. സെക്രട്ടറി ഗിരീഷ് പെരുന്തട്ട മത്സരങ്ങൾ നിയന്ത്രിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് ടോണി ഫിലിപ്പ്, ജൂഡോ അസോസിയേഷൻ സെക്രട്ടറി പി.ജെ. വിഷ്ണു, സുബൈർ എളകുളം, പി.സി. ബൈജു, ജിപിൻ മാത്യു, ശ്യാം മോഹൻ, സുധീഷ് ബാബു, വിനോദ് ജസ്റ്റിൻ, എം. ഷെറീഫ്, പി. മുകുന്ദൻ, ശ്രീജിത്ത് പാണ്ടിക്കടവ് എന്നിവർ സംസാരിച്ചു. SATWDL16 വയനാട് ജില്ല സ്കൂൾ ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ് കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്യുന്നു ആദിവാസികളുടെ ആവശ്യം അറിഞ്ഞ് പദ്ധതികൾ ക്രമീകരിക്കും -കലക്ടർ കൽപറ്റ: ജില്ലയിൽ ആദിവാസികളുടെ ആവശ്യങ്ങൾ കണ്ടെത്തി പുതിയ വികസന ക്ഷേമ പദ്ധതികൾക്ക് രൂപം നൽകുമെന്ന് ജില്ല കലക്ടർ എ.ആർ. അജയകുമാർ. ആദിവാസികളുടെ വിശ്വാസം ആർജിക്കുന്നതിന് പ്രഥമ പരിഗണന നൽകുമെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലതല നിർവഹണ ഉദ്യോഗസ്ഥരുടെ യോഗത്തിൽ കലക്ടർ പറഞ്ഞു. തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനങ്ങളുടെ പ്രലോഭനത്തിൽനിന്ന് ആദിവാസികളെ രക്ഷിക്കുന്നതിന് അവർക്ക് ബോധവത്കരണം നൽകുന്നതിനും ഉൗരുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പദ്ധതികൾ തയാറാക്കി നൽകാൻ ൈട്രബൽ, ആരോഗ്യ, വിദ്യാഭ്യാസ, ലൈഫ് മിഷൻ, ഭക്ഷ്യ വകുപ്പുകളോട് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം പദ്ധതി കരട് രൂപരേഖ തയാറാക്കി സമർപ്പിക്കാനും കലക്ടർ നിർദേശം നൽകി. ജില്ല പൊലീസ് മേധാവി കെ. കറുപ്പസ്വാമി, സബ് കലക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ല പ്ലാനിങ് ഓഫിസർ കെ.എം. സുരേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story