Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത്​ലീഗ് വൈറ്റ്...

യൂത്ത്​ലീഗ് വൈറ്റ് ഗാർഡ് ക്യാപ്റ്റന്മാരുടെ പാസിങ് ഔട്ട് പരേഡ്

text_fields
bookmark_border
കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി വൈറ്റ് ഗാർഡ് ക്യാപ്റ്റന്മാർക്ക് നടത്തിയ പരിശീലനം സമാപിച്ചു. ജില്ല ക്യാപ്റ്റന്മാർ, വൈസ് ക്യാപ്റ്റന്മാർ, നിയോജക മണ്ഡലം ക്യാപ്റ്റന്മാർ എന്നിവർക്കാണ് സംസ്ഥാന കമ്മിറ്റി നേരിട്ട് പരിശീലനം നൽകിയത്. പരിശീലനം പൂർത്തിയാക്കിയ ക്യാപ്റ്റന്മാർ ആഗസ്റ്റ് 17 മുതൽ പഞ്ചായത്ത് തലത്തിൽ രജിസ്റ്റർ ചെയ്ത വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് പരിശീലനം നൽകും. ക്യാപ്റ്റന്മാർ നേതാക്കൾക്ക് മുമ്പിൽ പാസിങ് ഔട്ട് പരേഡ് നടത്തി. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സല്യൂട്ട് സ്വീകരിച്ചു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. സാഹിർ, യൂത്ത്ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. ഫൈസൽ ബാബു, സംസ്ഥാന ഭാരവാഹികളായ ഫൈസൽ ബാഫഖി തങ്ങൾ, പി.എ. അബ്്ദുൽ കരീം, മുജീബ് കാടേരി, ആഷിഖ് ചെലവൂർ, വിവിധ ജില്ല പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാരായ ടി.ഡി. കബീർ, പി.വി. ഇബ്രാഹിം മാസ്റ്റർ, സമീർ പറമ്പത്ത്, കെ. ഹാരിസ്, സി.കെ. ആരിഫ്, സാജിദ് നടുവണ്ണൂർ, കെ.കെ. നവാസ്, സി.എ. സാജിദ്, ഗഫൂർ കൊൽക്കളത്തിൽ, കെ.കെ. അഫ്സൽ, അൻസാർ മുണ്ടാട്ട്, ടി.കെ. നവാസ്, സി.എം. അൻസാർ, പി. ബിജു, കെ.എ. മാഹീൻ, ഡി. നൗഷാദ് എന്നിവർ പെങ്കടുത്തു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും സെക്രട്ടറി വി.വി. മുഹമ്മദാലി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story