Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൈപ് കമ്പോസ്​റ്റ്​...

പൈപ് കമ്പോസ്​റ്റ്​ പിറ്റ് സ്ഥാപിച്ചു

text_fields
bookmark_border
തിരുവമ്പാടി: സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ തമ്പലമണ്ണ വാർഡിലെ വിവിധ വീടുകളിൽ പൈപ് കമ്പോസ്റ്റ് പിറ്റുകൾ സ്ഥാപിച്ചു. പ്രദേശത്തെ വീട്ടുകാരുടെ സഹകരണത്തോടെയാണ് സൗപർണിക പ്രവർത്തകർ പദ്ധതി നടപ്പിലാക്കിയത്. സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി പൊതുസ്ഥല ശുചീകരണം, ആരോഗ്യ ശുചിത്വ ബോധവത്കരണ ക്ലാസുകൾ, വീടുകളിൽ ആരോഗ്യ ലഘുലേഖ വിതരണം എന്നിവ സൗപർണിക നടപ്പാക്കുന്നുണ്ട്. പൈപ് കമ്പോസ്റ്റ് പിറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് സൗപർണിക പ്രവർത്തകരായ സി.ബി. അനിൽ, സാലസ് മാത്യു, ബേബി ജോസഫ്, എൻ.എ. സോമൻ എന്നിവർ നേതൃത്വം നൽകി. photo Thiru 1 തിരുവമ്പാടി സൗപർണിക ക്ലബ് പ്രവർത്തകർ വീടുകളിൽ പൈപ് കമ്പോസ്റ്റ് പിറ്റ് സ്ഥാപിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story