Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചന്ദനമരം...

ചന്ദനമരം മുറിച്ചുകടത്തിയ കേസ്: ഒരാൾ അറസ്‌റ്റിൽ

text_fields
bookmark_border
കുറ്റ്യാടി: തിരുവള്ളൂർ പൈങ്ങോട്ടായി ഭാഗത്തുനിന്ന് ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പൈങ്ങോട്ടായി പാറച്ചാലിൽ മീത്തൽ അശോകനെയാണ് (43) കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. നീതു അറസ്റ്റുചെയ്തത്. ഇയാളുടെ വീടിനുസമീപമുള്ള ആൾത്താമസമില്ലാത്ത പറമ്പിൽനിന്ന് കഴിഞ്ഞ 28നാണ് ചന്ദനം മുറിച്ചത്. കവുങ്ങി​െൻറ വണ്ണമുള്ള മരത്തിന് 25,000 രൂപ ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ടി. പ്രമോദ്‌കുമാർ, ടി. രമേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ അമ്മദ്, രജീഷ്, ധന്യ, ശോണിമ, ഫോറസ്റ്റ് വാച്ചർ ദിനേശൻ ഫോറസ്റ്റ് ഡ്രൈവർ പ്രകാശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. വടകര മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് ജലജാറാണി 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story