Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 5:29 AM GMT Updated On
date_range 2018-08-05T10:59:59+05:30പ്രധാനാധ്യാപകെൻറ സ്ഥലംമാറ്റം മരവിപ്പിച്ചു
text_fieldsപയ്യോളി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകെൻറ സ്ഥലംമാറ്റ നടപടി മരവിപ്പിച്ചു. പ്രധാനാധ്യാപകൻ കെ.എൻ. ബിനോയ്കുമാറിനോട് പയ്യോളിയിൽ ഹെഡ്മാസ്റ്ററായി തുടരാൻ ഡി.ഡി, ഡി.പി.ഐ ഓഫിസുകളിൽനിന്ന് കഴിഞ്ഞ ദിവസം നിർദേശം ലഭിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും. തോടന്നൂർ എ.ഇ.ഒ ആയാണ് ബിനോയ് കുമാറിനെ സ്ഥലം മാറ്റിയിരുന്നത്. രണ്ടുമാസം മുമ്പ് ഹെഡ്മാസ്റ്ററായി ചാർജെടുത്ത ബിനോയ് കുമാർ സ്കൂളിെൻറ വികസനത്തിനും അച്ചടക്ക പ്രവർത്തനങ്ങൾക്കും രക്ഷിതാക്കളുടെ സഹായത്തോടെ തുടക്കംകുറിച്ചിരുന്നു. പ്രധാനാധ്യാപകൻ സ്ഥലംമാറിപ്പോയാൽ തുടങ്ങിവെച്ച പദ്ധതികൾ മുടങ്ങിപ്പോകുമോയെന്ന ആശങ്ക രക്ഷിതാക്കൾക്കിടയിൽ പരന്നു. ഇതോടെ രക്ഷിതാക്കൾ ഒന്നടങ്കം ഉത്തരവിനെതിരെ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. ശനിയാഴ്ചയിറങ്ങിയ ഉത്തരവാണ് വ്യാപക പ്രതിഷേധത്തിനു കാരണമായത്. തുടർന്ന്, പരിഹാരമുണ്ടാക്കാമെന്ന് കെ. ദാസൻ എം.എൽ.എ പി.ടി.എക്ക് നൽകിയ ഉറപ്പിൽ പ്രതിഷേധക്കാർ പിരിയുകയായിരുന്നു. എം.എൽ.എയുടെ ഉറപ്പ് യാഥാർഥ്യമായതിലുള്ള ആഹ്ലാദത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും. അനധികൃത മദ്യവിൽപന; ഒരാൾ പിടിയിൽ കൊയിലാണ്ടി: കാട്ടിലപ്പീടികയിൽ അനധികൃതമായി മദ്യവിൽപന നടത്തിയ ആളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. വെങ്ങളം നാരങ്ങോളിതാഴ രാജനാണ് (51) നാലര ലിറ്റർ മദ്യവുമായി പിടിയിലായത്. ഓണത്തോടനുബന്ധിച്ചുള്ള സ്പെഷൽ ഡ്രൈവിെൻറ ഭാഗമായായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ എ. ഷമീർ ഖാൻ, പ്രിവൻറിവ് ഓഫിസർ ശശി, സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ്, ഗണേഷ്, ശ്രീജില എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story