Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 5:26 AM GMT Updated On
date_range 5 Aug 2018 5:26 AM GMTവധശിക്ഷക്ക് വിധിക്കപ്പെട്ട പൊലീസുകാർക്കായുള്ള പിരിവിന് ഡി.ജി.പിയുടെ വിലക്ക്
text_fieldsbookmark_border
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവർക്കായി പണപ്പിരിവ് നടത്തുന്നതിന് ഡി.ജി.പിയുടെ വിലക്ക്. പൊലീസുകാരിൽനിന്ന് പണപ്പിരിവ് നടക്കുന്നതായി കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. അതിെൻറ അടിസ്ഥാനത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ സർക്കുലറിലാണ് പണപ്പിരിവ് തടഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടിൽനിന്ന് പണം പിടിക്കരുതെന്നും അതിനായി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യരുതെന്നും സ്റ്റേഷൻ അധികൃതർക്കുള്ള സർക്കുലറിൽ ഡി.ജി.പി വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള നിർബന്ധിത പിരിവ് അംഗീകരിക്കില്ലെന്നും സർക്കുലറിൽ ഉണ്ട്. എന്നാൽ, പൊലീസിലെ ഉന്നതരുടെ സമ്മതത്തോടെ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട ജിതകുമാർ, ശ്രീകുമാർ എന്നിവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ ലക്ഷങ്ങൾ പിരിച്ചുകഴിഞ്ഞു. ഇതിെൻറ ആദ്യഗഡു കുടുംബാംഗങ്ങൾക്ക് കൈമാറിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story