Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആവേശത്തിരയിളക്കി...

ആവേശത്തിരയിളക്കി ഗ്രാമീണ കാർഷികോത്സവം

text_fields
bookmark_border
നരിക്കുനി: കൃഷിയും കർഷകരും ക്ഷീരകർഷകരും കന്നുകാലികളും ഒന്നിച്ചുചേർന്ന് കൃഷിഭൂമിയെ ഫലഭൂയിഷ്ഠമാക്കിയ പഴയകാലത്തി​െൻറ സ്മരണകളുയർത്തി പുല്ലാളൂർ കാളോട്ടുകണ്ടം വയലിൽ കാളപൂട്ടുത്സവം അരങ്ങേറി. കുരുവട്ടൂർ സർവിസ് സഹകരണ ബാങ്കി​െൻറ സുവർണ ജൂബിലിയോടനുബന്ധിച്ചാണ് ബാങ്കി​െൻറ ആഭിമുഖ്യത്തിൽ ഉൗർച്ചതെളി സംഘടിപ്പിച്ചത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അപ്പുക്കുട്ടൻ, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബ്്ദുൽ ഹമീദ്, പി.എം. അബ്്ദുറഹിമാൻ, ഒ.പി. നസീർ, ടി.വി. ബാലൻ, മാണിയേരി ഭരതൻ, എ.പി. മാധവൻ, കെ.ടി. ഹസീന, സി. ഷിഹാബുദ്ദീൻ, പി. പങ്കജാക്ഷൻ, കെ.ടി. അബ്്ദുൽ അസീസ്, ടി.സി. കോയ, കെ.സി. അബു, എം.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story