Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 5:20 AM GMT Updated On
date_range 5 Aug 2018 5:20 AM GMTഎലത്തൂർ നിയോജക മണ്ഡലത്തിലെ സ്കൂളുകളുടെ നിലവാരം വിലയിരുത്തി
text_fieldsbookmark_border
എലത്തൂർ: നിയോജക മണ്ഡലത്തിലെ സ്കൂളുകളുടെ പഠന നിലവാരവും ഭൗതികാന്തരീക്ഷ സൗകര്യങ്ങളും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രെൻറ നേതൃത്വത്തിൽ വിലയിരുത്തി. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ, സി.എം.സി ഹൈസ്കൂൾ, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ, എ.കെ.കെ.ആർ ഹൈസ്കൂൾ ഫോർ ബോയ്സ് എന്നിവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിഗണന നൽകാൻ യോഗത്തിൽ തീരുമാനമായി. ഹൈസ്കൂൾ തലത്തിൽ 21 ക്ലാസ് മുറികൾകൂടി ഹൈടെക് ആക്കേണ്ടതുണ്ട്. ഇതിനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അന്തർദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ മുന്നോട്ടുവെച്ച പദ്ധതികൾ ചർച്ച ചെയ്യാനും പ്രാവർത്തികമാക്കാനും ഏഴംഗ സംഘം ഉൾപ്പെടുന്ന ഉപസമിതി രൂപവത്കരിച്ചു. ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രത്യേക യോഗം വിളിച്ചുചേർക്കും. അതിനു ശേഷം എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നീ വിദ്യാഭ്യാസ മേഖകളിൽ നടപ്പാക്കാൻ കഴിയുന്ന പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കും. ഗവ. റെസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ഡി.ഡി.ഇ സുരേഷ് കുമാർ, എസ്.എസ്.എ ഡി.പി.ഒ ജയകൃഷ്ണൻ, കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, എലത്തൂർ നിയോജക മണ്ഡലം വിദ്യാഭ്യാസ സമിതി അംഗം കെ.എം. രാധാകൃഷ്ണൻ, സ്കൂൾ അധ്യാപകർ, പി.ടി.എ പ്രസിഡൻറുമാർ, മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Next Story