Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2018 5:20 AM GMT Updated On
date_range 2018-08-05T10:50:56+05:30വെളിമണ്ണയിലെ വായനശാലക്കുനേരെ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം
text_fields. ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് വെളിമണ്ണയിൽ പ്രവർത്തിക്കുന്ന ഗ്രാമപഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള ഗ്രാമീണവായനശാലക്കുനേരെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ശനിയാഴ്ച രാത്രിയാണ് സംഭവം. പൂട്ടുപൊളിച്ച് വാതിൽ നശിപ്പിച്ച് അകത്തുപ്രവേശിക്കുകയും കമ്പിപ്പാര ഉപയോഗിച്ചു നിലത്തുപാകിയ ടൈൽ അടർത്തിമാറ്റാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗം പി.കെ. കുഞ്ഞിമൊയ്തീൻ ഹാജിയുടെ ആവശ്യപ്രകാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ താമരശ്ശേരി പൊലീസ് സബ് ഇൻസ്പെക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വായനശാല കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് സി.കെ. അബ്ദുൽ ജബ്ബാർ, സെക്രട്ടറി ടി.കെ. അൻവർ സാദത്ത്, ടി.സി.സി. കുഞ്ഞഹമ്മദ്, എ.കെ. അയമ്മദ് കുട്ടി, പി. വിശ്വനാഥൻ, കെ. അബൂബക്കർ ഹാജി, സതീശൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു.
Next Story