Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 6:05 AM GMT Updated On
date_range 2018-08-03T11:35:59+05:30ഹൈവേയിലെ പാതാളക്കുഴി പൊലീസ് മുൻകൈയെടുത്ത് അടച്ചു
text_fieldsഗൂഡല്ലൂർ: . ഗൂഡല്ലൂർ നഗരത്തിെൻറ ഹൃദയഭാഗത്ത് ദേശീയപാതയിൽ രൂപപ്പെട്ട കുഴികളാണ് ട്രാഫിക് പൊലീസ് പൊതുജന സഹായത്തോടെ മെറ്റൽ നിരത്തി ഗതാഗതയോഗ്യമാക്കിയത്. പഴയ ബസ്സ്റ്റാൻഡിലെ സിഗ്നൽ ഭാഗത്തും പഴയ യൂനിയൻ ബാങ്കിന് എതിർവശത്തുമാണ് കുഴികൾ രൂപപ്പെട്ടത്. ഇത് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. രണ്ടാഴ്ചയിലേറെയായി ഈ കുഴികൾ രൂപപ്പെട്ടിട്ട്. ഇക്കാര്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ഹൈവേവകുപ്പ് തിരിഞ്ഞുനോക്കിയില്ല. ഇതേത്തുടർന്നാണ് പൊലീസ് തന്നെ മുൻകൈയെടുത്ത് കുഴികൾ അടച്ചത്. GDR WORK ഗൂഡല്ലൂർ നഗരത്തിൽ പഴയ യൂനിയൻ ബാങ്കിനു എതിർവശത്തെ കുഴി പൊലീസ് അടപ്പിക്കുന്നു
Next Story