Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 6:05 AM GMT Updated On
date_range 3 Aug 2018 6:05 AM GMTകൈക്കൂലി; നഗരസഭ ആരോഗ്യ ജീവനക്കാരൻ നിർബന്ധിത അവധിയിൽ
text_fieldsbookmark_border
മാനന്തവാടി: ഹോട്ടലുടമയിൽനിന്നു കൈക്കൂലി വാങ്ങിയ സംഭവത്തിൽ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. ചെയർമാൻ വി.ആർ. പ്രവീജിെൻറ നിർദേശപ്രകാരം മാനന്തവാടി നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ് വൺ) എൻ.ആർ. ശശിയാണ് അവധിയിൽ പ്രവേശിച്ചത്. ജീവനക്കാരനെതിരെ നേരത്തേയും നിരവധി പരാതികൾ ഉയർന്നുവന്നിരുന്നു. മാനദണ്ഡങ്ങൾക്കും നിയമത്തിനും വിരുദ്ധമായി സ്ഥാപനങ്ങളിൽനിന്നു പണം വാങ്ങി പുതിയ ലൈസൻസ് നൽകുക, പുതുക്കി നൽകുക എന്നീ ആരോപണങ്ങളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്. കഴിഞ്ഞ ദിവസം ഹോട്ടൽ ഉടമയിൽനിന്നു 300 രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ചെയർമാൻ, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന റവന്യൂ ഇൻസ്പെക്ടറിൽനിന്നും റിപ്പോർട്ട് തേടി. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയത്. അതേസമയം, വ്യക്തമായ തെളിവുണ്ടായിട്ടും ജീവനക്കാരനെതിരെ ശക്തമായ നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. കൈക്കൂലിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിക്കുന്നതെന്ന് ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു.
Next Story