Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബധിരയും മൂകയുമായ...

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
മാനന്തവാടി: കേൾവി, സംസാര വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പിലാക്കാവ് കുറുവര റഹീമിനെയാണ് (38) മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ പി.കെ. മണിയും സംഘവും പിടികൂടിയത്. പെൺകുട്ടിയെ രണ്ടു മാസം മുമ്പ് പലതവണ പീഡിപ്പിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ബധിര മൂക വിദ്യാലയ അധികൃതരുടെ സഹായത്തോടെ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഇതിനുശേഷമാണ് അറസ്റ്റുണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. THUWDG1
Show Full Article
TAGS:LOCAL NEWS 
Next Story