Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂൾ പാർലമെൻറ്​...

സ്കൂൾ പാർലമെൻറ്​ തെരഞ്ഞെടുപ്പ്

text_fields
bookmark_border
കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, സ്പീക്കർ എന്നിവരെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. പുതിയ കാലത്ത് വോട്ട് ചെയ്യലും വോട്ടെണ്ണലും എല്ലാം ഇലക്ട്രോണിക് യന്ത്രങ്ങളിലേക്ക് മാറിയെങ്കിലും പഴയ കാലത്ത് തങ്ങളുടെ അച്ഛനും അമ്മയും മുത്തച്ഛനുമെല്ലാം വോട്ട് ചെയ്ത പഴയ ബാലറ്റ് രീതി തന്നെയാണ് വിദ്യാർഥികൾ അവലംബിച്ചത്. സ്ഥാനാർഥി പ്രഖ്യാപനം, പ്രചാരണം, പത്രിക സമർപ്പണം, പിൻവലിക്കൽ, വോട്ടെടുപ്പ് , വോട്ടെണ്ണൽ എന്നിവക്കെല്ലാം ഒരു പൊതു തെരഞ്ഞെടുപ്പി​െൻറ വീറും വാശിയുമുണ്ടായിരുന്നു. സ്കൂൾ ലീഡറായി ആയിഷ ദിയ, സ്പീക്കറായി പി. അക്ഷയ്, ഡെപ്യൂട്ടി സ്പീക്കറായി ഫെബിൻ എന്നിവരെ തെരഞ്ഞെടുത്തു. പ്രധാനാധ്യാപിക കെ.കെ. ഗംഗ, പി.കെ. ഹഖീം കളൻതോട്, കെ.കെ. സുഭഗ, പി.പി. റസ്ല എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story