Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 5:38 AM GMT Updated On
date_range 2018-08-03T11:08:49+05:30പ്രാദേശിക ഭരണകൂടങ്ങളുടെ സ്വാതന്ത്ര്യം തടയുന്ന നടപടികൾ പിൻവലിക്കണമെന്ന്
text_fieldsകോഴിക്കോട്: പ്രാദേശിക ഭരണകൂടങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ കടിഞ്ഞാണിടുന്ന നടപടികളിൽനിന്ന് ധനവകുപ്പ് പിന്തിരിയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം. സുരേഷ് ബാബു ആവശ്യപ്പെട്ടു. സർക്കാർ ഉത്തരവുകൾ പരസ്പരവിരുദ്ധമായി പുറപ്പെടുവിക്കുക വഴി ഗുരുതരമായ ഭരണപ്രതിസന്ധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അനുഭവിക്കുന്നത്. 2016വരെ അംഗൻവാടി വർക്കർ-ഹെൽപർ എന്നിവരുടെ മാസാന്തവേതനം സാമൂഹികനീതി വകുപ്പിലൂടെ നേരിട്ട് വിതരണം ചെയ്തിരുന്നു. ഇടതു സർക്കാർ ആ സമ്പ്രദായം അവസാനിപ്പിച്ച് വികസന ഫണ്ടിൽനിന്ന് തുക മാറ്റിവെക്കാൻ നിർദേശിച്ചിരിക്കുകയാണ്. ഇത് പദ്ധതിപ്രവർത്തനങ്ങൾ നിശ്ചലമാകാൻ കാരണമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story