Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2018 5:21 AM GMT Updated On
date_range 3 Aug 2018 5:21 AM GMTചേളന്നൂരിലെ കാലാവധി കഴിഞ്ഞ ഫ്ലക്സുകൾ അഴിച്ചുമാറ്റി
text_fieldsbookmark_border
ചേളന്നൂർ: ജില്ല കലക്ടറുടെ നിർദേശ പ്രകാരം ചേളന്നൂർ അങ്ങാടിയിലെ കാലാവധി കഴിഞ്ഞ ഫ്ലക്സുകൾ പുനർസംസ്കരണത്തിനായി കൊണ്ടുപോയി. ലോകകപ്പ് ഫുട്ബാളിെൻറ പ്രചാരണത്തിന് സ്ഥാപിച്ചവയുൾപ്പെടെയാണ് കൊണ്ടുപോയത്. വാർഡ് മെംബർ വി.എം. ഷാനി, എ.ഡി.എസ് മെംബർ പി.എം. ജിഷാ തിലകൻ, സൈൻ പ്രിൻറിങ് അസോസിയേഷൻ ഭാരവാഹികളായ ഉല്ലാസ് കെ. പ്രശാന്ത്, എൻ.വിജുൻ ദേവ്, വാർഡ് വികസന സമിതി കൺവീനർ സി.കെ. ഷാജി , ചീക്കപ്പറ്റ മുരളീധരൻ എന്നിവർ ഫ്ലക്സ് ശേഖരണത്തിന് നേത്യത്വം നൽകി. കാശ്യപാശ്രമം കര്‍ക്കടകമാസം സാധനാമാസമായി ആചരിക്കുന്നു കക്കോടി: കാശ്യപാശ്രമം കര്‍ക്കടകമാസം സാധനാമാസമായി ആചരിക്കുന്നു. രാമായണം വായിക്കാന്‍ മാത്രമല്ല, ജീവിതത്തിെൻറ ഭാഗമാക്കാനുള്ളതാണെന്ന സന്ദേശമുയർത്തി ആഗസ്റ്റ് നാലിന് ആശ്രമത്തിെൻറ സംസ്ഥാനത്തെ മുപ്പത്തിയൊന്ന് സത്സംഗങ്ങളില്‍ അഗ്നിഹോത്രയജ്ഞം നടത്തും. 'രാമായണത്തിലെ കുടുംബസങ്കൽപം' എന്ന വിഷയത്തെ അധികരിച്ച് ക്ലാസുകളും വിദ്യാര്‍ഥികള്‍ക്കായി രാമായണ പ്രശ്‌നോത്തരിമത്സരവും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188793181. photo flex33.jpg ചേളന്നൂർ എേട്ടരണ്ട് ബസാറിലെ ഫ്ലക്സുകൾ നീക്കം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story