Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 5:53 AM GMT Updated On
date_range 2018-08-01T11:23:59+05:30ഗ്രാമസഭ കൈയേറ്റം: പൊലീസ് ഒത്തുകളിക്കുന്നതായി ആരോപണം
text_fieldsപേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭ കൈയേറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദിച്ച സംഭവത്തിൽ പഞ്ചായത്ത് നൽകിയ പരാതിയിൽ കേസെടുക്കാതെ ബാലുശ്ശേരി പൊലീസ് ക്വാറി മാഫിയയുമായി ഒത്തുകളിക്കുകയാണെന്ന് നാലാം വാർഡ് ഖനനവിരുദ്ധ ആക്ഷൻ കമ്മിറ്റി ആരോപിച്ചു. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിട്ടില്ല. പ്രതികൾക്കെതിരെ കേസെടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ഗ്രാമസഭക്ക് സംരക്ഷണം നൽകാനെത്തിയ പൊലീസ് നിഷ്ക്രിയത്വം കാണിച്ചതുകൊണ്ടാണ് ഗുണ്ടകൾ സഭ അലങ്കോലമാക്കിയത്. പൊലീസിെൻറ വിഡിയോ പരിശോധിച്ചാൽ പ്രതികളെ എളുപ്പം മനസ്സിലാക്കാൻ സാധിക്കും. എന്നിട്ടും കേസെടുക്കാൻ തയാറാവാത്തത് പ്രതിഷേധാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി. ദിലീഷ് കൂട്ടാലിട അധ്യക്ഷത വഹിച്ചു. ബാബു കാളിയത്ത്, എൻ.കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു.
Next Story