Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 5:39 AM GMT Updated On
date_range 2018-08-01T11:09:00+05:30കഞ്ചാവുമായി പിടിയിൽ
text_fieldsനാദാപുരം: നാദാപുരം മേഖലയിൽ സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കും മറ്റും കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ ഒരാൾ എക്സൈസിെൻറ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശി സൗത്ത് 24 പർഗാന ജില്ലയിലെ രക്ഷഗ്ഹാലി പ്രദേശത്തെ മജ്‌ഹർപാര വീട്ടിൽ നാരായൺബേര (44) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 25 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് തൂണേരി മുടവന്തേരി റോഡിലെ പ്രജിഷാ അരവു കേന്ദ്രത്തിനു സമീപമുള്ള റോഡിൽ ഇയാളെ നാദാപുരം എക്സൈസ് ഇൻസ്‌പെക്ടർ എൻ.കെ. ഷാജിയും സംഘവും പിടികൂടിയത്. ഒമ്പത് വർഷമായി ഇയാൾ നാദാപുരം മേഖലയിൽ കോൺക്രീറ്റ് ജോലി ചെയ്തു വരുകയാണ്. ഓരോ തവണ നാട്ടിൽപോയി വരുമ്പോഴും കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവരാറുണ്ടെന്നും ഈയടുത്ത ദിവസം പശ്ചിമബംഗാളിൽപോയി മടങ്ങിവരുമ്പോൾ ഒരു കിലോ കഞ്ചാവുമായാണ് വന്നതെന്നും ഇയാൾ എക്സൈസിന് മൊഴി നൽകി. ഇതിൽ വിവിധ സ്ഥലങ്ങളിലെ വിദ്യാർഥികൾക്കും മറ്റും വിതരണം ചെയ്തതിെൻറ ബാക്കിയാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. എക്സൈസ് പ്രിവൻറിവ് ഓഫിസർ എ.കെ. ശ്രീജിത്ത്, സി.ഇമാരായ പ്രമോദ് പുളിക്കൂൽ, കെ.കെ. ജയൻ, കെ. ഷിരാജ്, സി.എം. സുരേഷ്‌കുമാർ, വി.സി. വിജയൻ, ഡ്രൈവർ പ്രജീഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
Next Story