Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 5:35 AM GMT Updated On
date_range 2018-08-01T11:05:59+05:30അനുശോചിച്ചു
text_fieldsനടുവണ്ണൂർ: എലങ്കമൽ എസ്.എ മദ്റസയിൽ ടി. അബ്ദുൽ അസീസ് മാസ്റ്റർ അനുശോചന യോഗം ചേർന്നു. മഹല്ല് വൈസ് പ്രസിഡൻറ് ടി.പി. ഉമ്മർ ഹാജി അധ്യക്ഷത വഹിച്ചു. ശാഖാ മുസ്ലിം ലീഗ് പ്രസിഡൻറ് യു.കെ. കാസിം, റഹ്മാൻ എലങ്കമൽ, എം.കെ. കുഞ്ഞായി, ഊട്ടേരി മഹല്ല് പ്രസിഡൻറ് വി.പി. അബ്ദുറഹ്മാൻ, എ.കെ. മുഹമ്മദ് മുസ്ലിയാർ, കെ. മുഹമ്മദ് അഷ്റഫ്, ടി.പി. അബ്ദുൽ മജീദ്, സഈദ് എലങ്കമൽ, യു.കെ. മുഹമ്മദ്സാഫിർ എന്നിവർ സംസാരിച്ചു. 'മരം മുറിച്ചു മാറ്റണം' ഉള്ള്യേരി: അപകട ഭീഷണിയായി സംസ്ഥാന പാതയിലേക്ക് ചാഞ്ഞുനിൽക്കുന്ന മരംമുറിച്ചുമാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് യോഗം ആവശ്യപ്പെട്ടു. ജംഷിദ് അധ്യക്ഷത വഹിച്ചു. നിഷാദ്, രമേശൻ, ഫായിസ് പാറക്കൽ തുടങ്ങിയവർ സംസാരിച്ചു. ബാലസംഘം ക്ലബ് പേരാമ്പ്ര: ദാറുന്നുജൂം മദ്റസ സാഹിത്യ സമാജം ഉദ്ഘാടനവും ടീൻ ഇന്ത്യ മലർവാടി ബാലസംഘം ക്ലബ് പ്രഖ്യാപനവും മജ്ലിസ് ഡയറക്ടർ സുശീർ ഹസൻ നിർവഹിച്ചു. മാനേജർ പെരുമയിൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ഇബ്രാഹീം, ആയിഷ ബഷിർ, ഒ.പി. അജ്സൽ എന്നിവർ സംസാരിച്ചു. നജഫാത്തിമ, ഇൻഷാന ഗാനമാലപിച്ചു. മൊയ്തു മൗലവി സ്വാഗതവും പി.എം. അബ്ദുല്ല നന്ദിയും പറഞ്ഞു.
Next Story