Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനികുതിയടക്കാൻ...

നികുതിയടക്കാൻ എത്തുന്നവരെ ജനസേവന കേന്ദ്രങ്ങളിലേക്ക്​ അയക്കരുത്​

text_fields
bookmark_border
കക്കോടി: വില്ലേജ് ഒാഫിസിൽ നികുതിയടക്കാൻ എത്തുന്നവരെ ജനസേവന കേന്ദ്രങ്ങളിലേക്ക് അയക്കുന്നതിനെതിരെ റവന്യൂ വകുപ്പി​െൻറ ഉത്തരവ്. അക്ഷയ പോലുള്ള കേന്ദ്രങ്ങളിലേക്ക് ആളുകളെ അയക്കുന്നതിനെതിരെയാണ് ലാൻഡ് റവന്യൂ കമീഷണറുടെ ഉത്തരവ്. നികുതിയടക്കാൻ എത്തുന്നവരിൽ നിന്ന് വില്ലേജ് ഒാഫിസിൽ നിന്നുതന്നെ റവന്യൂ ഇ പേയ്മ​െൻറ് സംവിധാനം മുഖേന നികുതി സ്വീകരിച്ച് രസീത് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്. റവന്യൂ ഇ-പേമ​െൻറ് സംവിധാനമുപയോഗിച്ച് ഭൂനികുതിയടക്കാമെന്ന് കഴിഞ്ഞ മേയിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇൗ ഉത്തരവി​െൻറ മറവിൽ പല വില്ലേജ് ഒാഫിസുകളിലും നികുതിയടക്കാൻ എത്തുന്നവരെ നിർബന്ധപൂർവം ജനസേവന കേന്ദ്രങ്ങളിലേക്ക് അയക്കുകയായിരുന്നു. സേവന കേന്ദ്രങ്ങൾ വഴി നികുതി അടക്കാൻ പലരും വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമീഷണറുടെ ഉത്തരവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story