Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതലയാട്​ കക്കയം റോഡിൽ...

തലയാട്​ കക്കയം റോഡിൽ 26ാം മൈലിൽ മണ്ണിടിഞ്ഞ്​ ഗതാഗതം സ്​തംഭിച്ചു

text_fields
bookmark_border
ബാലുശ്ശേരി: തലയാട്-കക്കയം റോഡിൽ 26ാം മൈലിൽ മണ്ണിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. കനത്ത മഴയെ തുടർന്ന് ഇന്നലെ പുലർച്ചയോടെയാണ് റോഡിലേക്ക് പാറക്കല്ലുകളടക്കം മണ്ണിടിഞ്ഞത്. രാവിലെയോടെ നരിക്കുനിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘവും ബാലുശ്ശേരി പൊലീസും നാട്ടുകാരും ചേർന്ന് മണ്ണുനീക്കി ഉച്ചക്ക് 12 മണിയോടെയാണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചത്. വൈകീട്ട് നാലു മണിയോടെ മണ്ണും കല്ലും പൂർണമായും നീക്കി. ബാലുശ്ശേരി സി.െഎ.കെ. സുഷീർ, നാദാപുരം ഡിവൈ.എസ്.പി, താമരശ്ശേരി താലൂക്ക് തഹസിൽദാർ, പുരുഷൻ കടലുണ്ടി എം.എൽ.എ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. 26ാം മൈലിനടുത്ത് താമസിക്കുന്ന 20ഒാളം കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കനത്ത മഴ തുടരുകയാണെങ്കിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്നും പുരുഷൻ കടലുണ്ടി എം.എൽ.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story