Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 10:56 AM IST Updated On
date_range 1 Aug 2018 10:56 AM ISTഅരയങ്കോട്ടെ മദ്റസ സിലബസ് തർക്കം: അസി. കമീഷണറുടെ സാന്നിധ്യത്തിൽ ചർച്ച
text_fieldsbookmark_border
മാവൂര്‍: അരയങ്കോട് ഹിദായത്തുല്‍ അനാം സെക്കന്‍ഡറി മദ്‌റസയിൽ സിലബസിനെച്ചൊല്ലി ഇ.കെ, എ.പി വിഭാഗങ്ങൾ തമ്മിലുള്ള തര്‍ക്കം സംഘർഷത്തിലെത്തിയ സാഹചര്യത്തിൽ പൊലീസ് അസി. കമീഷണറുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ തീരുമാനം. അടുത്ത ദിവസം ഇരുവിഭാഗത്തെയും വിളിച്ച് മധ്യസ്ഥ ചർച്ച നടത്തും. തിങ്കളാഴ്ച മദ്റസക്കു മുന്നിൽ വിഷയം സംഘർഷത്തിലെത്തിയിരുന്നു. ഇവരെ മാവൂർ പൊലീസ് എത്തി വിരട്ടിയോടിക്കുകയായിരുന്നു. സമസ്ത ഇ.കെ വിഭാഗത്തിെൻറ സിലബസ് അനുസരിച്ചാണ് വർഷങ്ങളായി മദ്റസ പ്രവർത്തിക്കുന്നത്. എ.പി വിഭാഗത്തിെൻറ സിലബസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇൗ അധ്യയന വർഷാരംഭം മുതൽ എ.പി വിഭാഗം രംഗത്തുവന്നിരുന്നു. 160ഓളം കുട്ടികള്‍ പഠിക്കുന്നതിൽ ഭൂരിഭാഗവും തങ്ങളുടെ മക്കളാണെന്നും കൂടുതൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും താൽപര്യം എ.പി വിഭാഗത്തിെൻറ സിലബസിലേക്ക് മാറണം എന്നാണെന്നും വാദിച്ചായിരുന്നു ഇത്. മദ്റസ കമ്മിറ്റിക്ക് ഇതുസംബന്ധിച്ച് ഇവർ എഴുത്ത് നൽകിയിരുന്നു. എന്നാൽ, 1964 മുതല്‍ സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിെൻറ കരിക്കുലം അനുസരിച്ച് പ്രവർത്തിക്കുന്ന മദ്റസയാണിതെന്നും തർക്കമുണ്ടാക്കി മദ്റസ പൂട്ടിക്കാനും തൊട്ടടുത്ത് പ്രവർത്തിക്കുന്ന എ.പി വിഭാഗത്തിെൻറ മദ്റസയിലേക്ക് ആളെക്കൂട്ടാനുമാണ് മറുവിഭാഗത്തിെൻറ ശ്രമമെന്നും ആരോപിച്ച് ഇ.കെ വിഭാഗവും രംഗത്തുവന്നു. തുടർന്ന്, ജനറൽ ബോഡി യോഗത്തിൽ സിലബസ് മാറ്റം സംബന്ധിച്ച് പരിശോധിക്കാൻ സമിതിയെ നിയോഗിച്ചിരുന്നു. മാവൂർ പൊലീസ് ഇരു വിഭാഗത്തെയും വിളിച്ച് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, സിലബസ് മാറ്റുന്നതിനെതിരെ വഖഫ് ബോർഡിൽനിന്ന് ഇ.കെ വിഭാഗം സ്റ്റേ വാങ്ങി. മദ്റസയുടെ പ്രവർത്തനം ഏറെനാളായി അവതാളത്തിലാണ്. കഴിഞ്ഞ ദിവസം മദ്റസയിലെ അധ്യാപകനെ മാറ്റി പുതിയ ആളെ നിയമിച്ചിരുന്നു. തിങ്കളാാഴ്ച ഇ.കെ വിഭാഗമെത്തി മദ്റസ തുറന്നപ്പോൾ എ.പി വിഭാഗം സംഘടിച്ചെത്തുകയായിരുന്നു. ഇരു വിഭാഗവും രംഗത്തെത്തിയതോടെ സംഘർഷം ഉടലെടുക്കുകയും പൊലീസ് ആളുകളെ വിരട്ടിയോടിക്കുകയുമായിരുന്നു. വൈകീട്ടും പ്രവർത്തകർ രംഗത്തെത്തിയെങ്കിലും പൊലീസാണ് ശാന്തമാക്കിയത്. മദ്റസ തൽക്കാലം അടച്ചിട്ടിരിക്കുകയാണ്. സ്ഥലത്ത് പൊലീസ് സാന്നിധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story