Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2018 10:53 AM IST Updated On
date_range 1 Aug 2018 10:53 AM ISTനഗര പരിധിയിൽ രണ്ടാഴ്ചയായി പാചകവാതക വിതരണം മുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: ഭാരത് ഗ്യാസിെൻറ പാചകവാതക വിതരണം മുടങ്ങിയത് ഗുണഭോക്താക്കളെ ദുരിതത്തിലാക്കി. നഗരപരിധിയിലെ മൂവായിരത്തിലേറെ പേരാണ് രണ്ടാഴ്ചയായി പാചകവാതകം കിട്ടാതെ വലഞ്ഞത്. ഭാരത് ഗ്യാസിെൻറ സിലിണ്ടറുകൾ സപ്ലൈക്കോയാണ് നഗരപരിധിയിലെ ഉപഭോക്താക്കൾക്ക് എത്തിച്ചിരുന്നത്. വിതരണ ചുമതല പുതുതായി ഏറ്റെടുത്ത കരാറുകാരൻ പിന്മാറിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ജൂലൈ 18 ഒാടെ പഴയ കരാറുകാരെൻറ കാലാവധി പൂർത്തിയായിരുന്നു. തുടർന്നിങ്ങോട്ടാണ് വിതരണം മുടങ്ങിയത്. ജൂലൈ പത്തിന് പുതിയ ടെൻഡർ സ്വീകരിച്ചതിൽ ഏറ്റവും കുറഞ്ഞ തുകയായ 20.90 രൂപക്ക് സിലിണ്ടറുകൾ വീടുകളിൽ എത്തിക്കുന്നതിന് തയാറായ ആൾക്ക് സപ്ലൈേക്കാ കരാർ നൽകുകയായിരുന്നു. ഇദ്ദേഹം സമയബന്ധിതമായി എഗ്രിമെൻറ് വെക്കുകയോ ബാങ്ക് ഗാരണ്ടി നൽകുകയോ െചയ്തില്ല. പിന്നീട് ഇയാെള ഒഴിവാക്കി രണ്ടാമത്തെ കുറഞ്ഞ തുകയായ 26 രൂപ ക്വാട്ട് ചെയ്തയാൾക്ക് കരാർ നൽകി. ഇദ്ദേഹവും വിവിധ കാരണങ്ങളാൽ എഗ്രിമെൻറും ബാങ്ക് ഗാരണ്ടിയും നൽകുന്നത് വൈകി. ഇതോടെയാണ് വിതരണ മുടക്കം ദിവസങ്ങൾ നീണ്ടത്. നഗരപരിധിയിൽ 15,000ത്തോളം കണക്ഷനുകളാണ് സപ്ലൈക്കോക്കുള്ളത്. പഴയ കരാറുകാരെൻറ കാലാവധി കഴിയുന്നതിനുമുേമ്പ ടെണ്ടർ വിളിച്ച് കരാർ ഉറപ്പിക്കാത്തതാണ് സിലിണ്ടർ വിതരണം ദിവസങ്ങളായി മുടങ്ങുന്ന സാഹചര്യം സൃഷ്ടിച്ചതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. വിതരണം തടസ്സപ്പെട്ടതോടെ ഉപഭോക്താക്കളിൽ അത്യാവശ്യക്കാർ നേരിട്ട് ഇംഗ്ലീഷ്പള്ളിക്ക് സമീപത്തെ ഒാഫിസിൽ പണമടച്ച് വെള്ളയിൽ പുതിയകടവിലെ ഗോഡൗണിൽ പോയി സിലിണ്ടർ വാങ്ങുകയാണ് ചെയ്യുന്നത്. ഭാരത് ഗ്യാസിെൻറ സിലിണ്ടർ വിതരണം ഉടൻ പുനരാരംഭിക്കുമെന്നും പുതിയ കരാറുകാരനുമായി എഗ്രിമെൻറുണ്ടാക്കുന്നതിന് നടപടിയായെന്നും സപ്ലൈക്കോ കോഴിക്കോട് ഡിപ്പോ മാനേജർ കെ. രാജീവ് പറഞ്ഞു. ആദ്യം കരാർ ഏറ്റെടുത്തയാൾ പിന്മാറിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. തനിമ ബിൽഡിങ് കോൺട്രാക്റ്റ് െവൽഫെയർ സൊസൈറ്റിക്ക് അവർ ക്വാട്ട് ചെയ്ത 26 രൂപയിൽ നിന്ന് 25 പൈസ കുറച്ച് 25.75 രൂപക്കാണ് സിലിണ്ടർ വിതരണ ചുമതല നൽകിയെതന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story