Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതണൽമരം വീണു:...

തണൽമരം വീണു: അപകടമൊഴിവായത് ഭാഗ്യംകൊണ്ട്

text_fields
bookmark_border
പന്തീരാങ്കാവ്: കുന്നത്ത് പാലം-നല്ലളം റോഡിൽ തണൽമരം വീണു. കൊടിനാട്ട് മുക്കിന് സമീപത്തെ റോഡരികിലെ വന്മരങ്ങളിലൊന്നാണ് ചൊവ്വാഴ്ച വീണത്. റോഡിനോട് ചേർന്ന സ്വകാര്യ കെട്ടിടത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. റോഡി​െൻറ അരികും തകർന്നു. കുന്നത്ത് പാലം നല്ലളം റോഡിൽ നിരവധി തണൽമരങ്ങൾ അപകടനിലയിലുണ്ട്. ഇവ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ പലതവണ പരാതി ഉന്നയിച്ചിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story