Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2018 5:33 AM GMT Updated On
date_range 30 April 2018 5:33 AM GMTദലിത് യുവതിക്ക് പീഡനം: പി.ആർ.ടി.സി ഡയറക്ടർക്കെതിരെ കേസ്
text_fieldsbookmark_border
കോഴിക്കോട്: എരഞ്ഞിപ്പാലം പി.ആർ.ടി.സി സൈനിക റിക്രൂട്ട്മെൻറ് പരിശീലനകേന്ദ്രം ഡയറക്ടർ ദലിത് യുവതിയെ പീഡിപ്പിച്ചതായി പരാതി. പരിശീലന കേന്ദ്രത്തിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപികയുെട പരാതിയിൽ മോരിക്കര സ്വദേശി നവാസ് ജാനെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ജനുവരി മുതൽ മൂന്നു മാസക്കാലം തന്നോട് അശ്ലീലചുവയോടെ സംസാരിക്കുകയും ദേഹത്ത് സ്പർശിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സൈന്യത്തില്‍ ചേരാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് രണ്ടുമാസത്തെ പരിശീലനമാണ് പ്രീ റിക്രൂട്ട്മെൻറ് െട്രയിനിങ് സെൻറര്‍ നല്‍കുന്നത്. ഇവരുടെ ഫീസായ 24,000 രൂപ സര്‍ക്കാര്‍ ഗ്രാൻറായി നല്‍കുന്നുണ്ട്. ആദിവാസി, ദലിത് വിദ്യാര്‍ഥികളാണ് കൂടുതലായും പരിശീലനത്തിനെത്തുന്നത്. ഡയറക്ടര്‍ മറ്റു ജോലികൾ ചെയ്യിപ്പിക്കുന്നുവെന്ന പരാതിയും വിദ്യാർഥികള്‍ ഉന്നയിക്കുന്നുണ്ട്. എന്നാൽ, പരാതികളെല്ലാം വ്യാജമാണെന്നാണ് ഡയറക്ടറുടെ വാദം. പെരുമാറ്റദൂഷ്യത്തെ തുടര്‍ന്ന് പിരിച്ചുവിട്ട മൂന്ന് ജീവനക്കാരാണ് പരാതികള്‍ക്ക് പിന്നിലെന്നും ഇയാള്‍ പറയുന്നു. പരാതിക്കാരിയും മറ്റ് രണ്ടു പേരും മോഷണം നടത്തി എന്ന് ഡയറക്ടറുടെ മകൻ അൽത്താഫ് ജാൻ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story