Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനുഷ്യാവകാശ കമീഷൻ...

മനുഷ്യാവകാശ കമീഷൻ ചെയ്​ത അപരാധമെന്ത്​?

text_fields
bookmark_border
അഡ്വ. ടി. ആസഫ് അലി (മുൻ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ) കൊച്ചി വരാപ്പുഴയിലെ ശ്രീജിത്തി​െൻറ കസ്റ്റഡിമരണം സംബന്ധിച്ച് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത വീടും കസ്റ്റഡിയിൽവെച്ച് മർദിച്ച് കൊലപ്പെടുത്തിയ വരാപ്പുഴ പൊലീസ് സ്റ്റേഷനും സന്ദർശിച്ച് ബന്ധപ്പെട്ടവരെ നേരിൽ കണ്ടും തെളിവെടുപ്പ് നടത്തിയ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് കസ്റ്റഡിമരണം സംബന്ധിച്ച് പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസ് സി.ബി.െഎയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ശ്രീജിത്തി​െൻറ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ശ്രീജിത്തി​െൻറ ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും ശിപാർശ ചെയ്ത് പുറപ്പെടുവിച്ച ഉത്തരവ് മുഖ്യമന്ത്രിയുടെയും ഭരണകക്ഷിയായ സി.പി.എമ്മി​െൻറയും വിമർശനങ്ങൾക്ക് കാരണമാവുകയുണ്ടായി. മനുഷ്യാവകാശ കമീഷൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതി​െൻറ പേരിൽ കമീഷൻ ആക്ടിങ് ചെയർമാനെ വ്യക്തിപരമായി കുറ്റപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എ.കെ. ബാലനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശക്തിയായ ഭാഷയിൽ പ്രസ്താവനയിറക്കിയ നടപടിയിൽ ഒരു നീതീകരണവുമില്ല. മനുഷ്യാവകാശ കമീഷൻ കമീഷ​െൻറ ജോലി ചെയ്താൽ മതിയെന്നും ത​െൻറ മുൻ രാഷ്ട്രീയ നിലപാടിനനുസരിച്ച് പ്രസ്താവനയിറക്കേണ്ട എന്നുമാണ് മുഖ്യമന്ത്രിയുടെ താക്കീത്. വാട്സ്ആപ് ഹർത്താൽ ആഹ്വാനംചെയ്ത സാമൂഹികവിരുദ്ധരോടാണ് മുഖ്യമന്ത്രി മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാനെ തുലനംചെയ്തത്. കേരള ജുഡീഷ്യൽ സർവിസിൽ വിവിധ തസ്തികകളിലായി 28 വർഷത്തെ സർവിസുള്ള ആക്ടിങ് ചെയർമാനുണ്ടായിരുന്ന രാഷ്ട്രീയമെന്താണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചില്ല. മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ തൽസ്ഥാനം രാജിവെച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് കോടിയേരി ബാലകൃഷ്ണ​െൻറ പ്രസ്താവനയിൽ പറഞ്ഞത്. ജനാധിപത്യ സർക്കാറുകളെ ഉപദേശിക്കാൻ മനുഷ്യാവകാശ കമീഷന് അധികാരമില്ലെന്നാണ് നിയമമന്ത്രിയുടെ ഭാഷ്യം. മനുഷ്യാവകാശ കമീഷൻ ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അതി​െൻറ നിയമപരമായ സാധുതയിൽ സർക്കാറിന് അതൃപ്തിയുണ്ടെങ്കിൽ ആ ഉത്തരവ് റദ്ദാക്കിക്കിട്ടാൻ സർക്കാറിന് ഹൈകോടതിയെ സമീപിക്കാം. അല്ലാതെ സർക്കാറിനോട് ശിപാർശ െചയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്ന കമീഷനുകളുടെയും ട്രൈബ്യൂണലുകളുടെയും വിധിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച അധികാരിയെ വ്യക്തിപരമായി അധിക്ഷേപിച്ച് പ്രസ്താവനയിറക്കുന്ന കീഴ്വഴക്കം, അതും സർക്കാറി​െൻറ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രിയുടെയും സഹമന്ത്രിയുടെയും സർക്കാറിനെ നിയന്ത്രിക്കുന്ന പാർട്ടി സെക്രട്ടറിയുടെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത് ജനാധിപത്യ ഭരണക്രമത്തിൽ ഒരിക്കലും ഭൂഷണമല്ല. സർക്കാറിന് അനിഷ്ടമായ ഉത്തരവുകളെ വ്യവസ്ഥാപിതമായ മാർഗത്തിൽ ചോദ്യംചെയ്യുന്നതിനു പകരം പരസ്യപ്രസ്താവന നടത്തിയ കീഴ്വഴക്കം ഇന്നേവരെ കേട്ടുകേൾവിപോലും ഉണ്ടായിട്ടില്ല. സിവിൽ കോടതിയുടെ എല്ലാ അധികാരങ്ങളുമുള്ള ഒരു സ്ഥാപനമെന്ന നിലയിൽ മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവിനെ വിമർശിക്കാം. പക്ഷേ, വിധികർത്താവിനെ വ്യക്തിപരമായി അധിക്ഷേപിച്ച് കമീഷ​െൻറ പ്രവർത്തന സ്വാതന്ത്ര്യത്തെ പരസ്യമായി അധിക്ഷേപിക്കുകവഴി അനഭിലഷണീയമായൊരു കീഴ്വഴക്കമാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സൃഷ്ടിക്കുന്നത്. കസ്റ്റഡിമരണത്തിൽ പൊലീസിനെതിരെ കൊലപാതകക്കുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നതിൽ ഇരയുടെ ബന്ധുക്കൾക്കടക്കം ഉണ്ടായ സംശയമാണ് മനുഷ്യാവകാശ കമീഷന് കേസന്വേഷണം സി.ബി.െഎയെ ഏൽപിക്കേണ്ട ആവശ്യം സർക്കാറിനോട് ശിപാർശ ചെയ്യാനിടയായത്. കസ്റ്റഡിമരണം സംബന്ധിച്ച കേസ് സി.ബി.െഎ അന്വേഷിക്കണമെന്ന ശ്രീജിത്തി​െൻറ ബന്ധുക്കളുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് കൊല്ലപ്പെട്ട ശ്രീജിത്തി​െൻറ വിധവ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ശ്രീജിത്തി​െൻറ കസ്റ്റഡിമരണ കേസ് സി.ബി.െഎപോലുള്ള ഒരു സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവ് തികച്ചും ന്യായയുക്തമാണ്. പശ്ചിമ ബംഗാളിലെ സി.പി.എം ഭരണകാലത്ത് സി.പി.എം അനുഭാവികൾ പ്രതികളായ പല കേസുകളും സംസ്ഥാന സർക്കാറി​െൻറ അനുമതിയില്ലാതെ സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ട കൊൽക്കത്ത ഹൈകോടതിയുടെ ഒരുകൂട്ടം വിധികളെ ചോദ്യംചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ ബോധിപ്പിച്ച അപ്പീലിൽ വാദംകേട്ട സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ സംസ്ഥാന പൊലീസ് ചാർജ് ചെയ്ത കേസുകളുടെ അന്വേഷണം സി.ബി.െഎ ഏൽപിക്കുന്നതിനുള്ള മാർഗരേഖ പറഞ്ഞിട്ടുണ്ട്. സംസ്ഥാന പൊലീസി​െൻറ അന്വേഷണം എത്രതന്നെ സത്യസന്ധമാണെങ്കിലും നിഷ്പക്ഷമാണെങ്കിലും ഇരയുടെ ബന്ധുക്കൾക്ക് സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലാത്ത സാഹചര്യത്തിൽ കേസന്വേഷണം സി.ബി.െഎയെ ഏൽപിക്കേണ്ടതാണെന്നാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചി​െൻറ വിധി. കൂടാതെ, വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കേസ് സംബന്ധമായ സുപ്രീംകോടതിയുടെ വിധിയിലും സംസ്ഥാന പൊലീസ് പ്രതികളായ കേസ് സംസ്ഥാന പൊലീസ് തന്നെ അന്വേഷിക്കുന്നത് ഉചിതമല്ലെന്നും ആയതിനാൽ അത്തരം കേസുകൾ സി.ബി.െഎയാണ് അന്വേഷിക്കേണ്ടതെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ടായിരുന്നു. ഇത്തരമൊരു നിയമപരമായ സാഹചര്യവും കൂടി കണക്കിലെടുത്തുകൊണ്ടുള്ള മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവിനെ പരിഹാസ്യമാക്കുംവിധം മുഖ്യമന്ത്രിയും സഹമന്ത്രിയും മറ്റും പരസ്യപ്രസ്താവനയിറക്കിയത് ജനാധിപത്യ സ്ഥാപനങ്ങളോടുള്ള കടുത്ത അനാദരവായിേട്ട കാണാനൊക്കൂ. മനുഷ്യാവകാശ സംരക്ഷണം സംബന്ധിച്ച് 1965ൽ െഎക്യരാഷ്ട്രസഭ അംഗീകരിച്ച രാഷ്ട്രീയ പൗരാവകാശ ഉടമ്പടിയിലും രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരികാവകാശ ഉടമ്പടിയിലും 1981ൽ ഇന്ത്യ ഒപ്പുവെച്ചതോടുകൂടി ഉടമ്പടിയിലെ കക്ഷി രാജ്യങ്ങൾ ഉടമ്പടി വ്യവസ്ഥകൾക്കനുസരിച്ച് നിയമമുണ്ടാക്കേണ്ടതി​െൻറ ആവശ്യകത കണക്കിലെടുത്താണ് 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം പാർലമ​െൻറ് പാസാക്കി നടപ്പാക്കിയത്. പ്രസ്തുത നിയമമനുസരിച്ച് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വിപുലമായ അധികാരങ്ങളുള്ള മനുഷ്യാവകാശ കമീഷനകുൾ രൂപവത്കൃതമായി പ്രവർത്തനം ആരംഭിച്ചു. അന്താരാഷ്ട്ര ഉടമ്പടികളിലും ഇന്ത്യൻ ഭരണഘടനയിലും ഉറപ്പുനൽകിയിട്ടുള്ളതും ഇന്ത്യയിലെ ഭേദഗതികൾ കോടതികൾ മുഖാന്തരം സ്ഥാപിച്ചെടുക്കാൻ സാധിക്കുന്നതുമായ മനുഷ്യജീവനെ സംബന്ധിച്ചും വ്യക്തി സ്വാതന്ത്ര്യത്തെ സംബന്ധിച്ചും മനുഷ്യ​െൻറ തുല്യതാവകാശത്തെ സംബന്ധിച്ചും അന്തസ്സോെട ജീവിക്കാനുള്ള മനുഷ്യ​െൻറ അവകാശത്തെ സംബന്ധിക്കുന്നതുമായ അവകാശമാണ് മനുഷ്യാവകാശമെന്നാണ് പ്രസ്തുത നിയമം നിർവചിച്ചിരിക്കുന്നത്. മനുഷ്യാവകാശ ലംഘനം സംബന്ധിച്ചോ മനുഷ്യാവകാശ ലംഘനത്തിന് പ്രേരണ നൽകുന്നതിനെ സംബന്ധിച്ചോ മനുഷ്യാവകാശഘംഘനം തടയുന്നതിൽ പൊലീസടക്കമുള്ള പൊതുസേവകരുടെ അനാസ്ഥ സംബന്ധിച്ചോ അന്വേഷിക്കുകയെന്നതാണ് കമീഷ​െൻറ പ്രധാന ചുമതലകൾ. മനുഷ്യാവകാശലംഘനം സംബന്ധിച്ച് ഏതെങ്കിലും കോടതികളിൽ പണിഗണനയിലുള്ള കേസുകളിൽപോലും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടുകൂടി ഇടപെടാനും ജയിലുകളിലെ മനുഷ്യാവകാശം ഉറപ്പുവരുത്താൻ ഉതകുംവിധം ജയിലുകൾ സന്ദർശിക്കാനും മനുഷ്യാവകാശം സംബന്ധിച്ച് ജനങ്ങളിൽ അവബോധം വളർത്താനുള്ള പ്രവർത്തനപരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കാനും കമീഷന് അധികാരമുണ്ട്. കമീഷന് ലഭിക്കുന്ന പരാതികളിലും കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്യുന്ന കേസുകളിലും സിവിൽകോടതിയുടെ എല്ലാ അധികാരങ്ങളും കമീഷനുണ്ട്. കമീഷന് ലഭിക്കുന്ന പരാതികളും സ്വമേധയാ രജിസ്റ്റർ ചെയ്യുന്ന കേസുകളും അന്വേഷിക്കുന്നതിലേക്കായി സംസ്ഥാന പൊലീസി​െൻറ സേവനം ഉപയോഗപ്പെടുത്തിെക്കാണ്ടുള്ള പ്രത്യേക കേസന്വേഷണ വിഭാഗവും കമീഷനുണ്ട്. കമീഷ​െൻറ അന്വേഷണത്തിൽ മനുഷ്യാവകാശലംഘനം നടന്നതായോ മനുഷ്യാവകാശ ലംഘനത്തിന് പ്രേരണ നൽകിയതായോ മനുഷ്യാവകാശലംഘനം തടയുന്നതിൽ വീഴ്ചവരുത്തിയതായോ തെളിഞ്ഞാൽ ഉത്തരവാദികളായ പൊതുസേവകർെക്കതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കാനും ഇരക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിനോട് ശിപാർശ ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാനും കമീഷന് അധികാരമുണ്ട്. മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവുകൾ വെറും ശിപാർശകൾ മാത്രമാണെന്നും ആയത് സർക്കാർ നിർബന്ധമായി നടപ്പാക്കാൻ ബാധ്യസ്ഥരല്ലെന്നുമുള്ള ധാരണ തികച്ചും തെറ്റാണ്. മനുഷ്യാവകാശലംഘനത്തി​െൻറ ഫലമായി ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന മനുഷ്യാവകാശ കമീഷ​െൻറ ശിപാർശ നിർബന്ധമായി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് കേരള ഹൈകോടതിയുടെ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാറും മനുഷ്യാവകാശ കമീഷനും തമ്മിലുള്ള കേസിൽ (എ.െഎ.ആർ 2015 കേരള 124) വിധിച്ചിട്ടുണ്ടായിരുന്നു. രണ്ടു കുഞ്ഞുങ്ങൾ കരിങ്കൽ ക്വാറിയിൽ വീണ് മരിച്ചത് മൈനിങ് ആൻഡ് ജിേയാളജി അധികൃതരുടെയും ക്വാറി ഉടമയുടെയും അനാസ്ഥയാണെന്ന് കണ്ടെത്തി. മരിച്ച കുഞ്ഞുങ്ങളുടെ അവകാശികൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സംസ്ഥാന മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവിനെ ചോദ്യംചെയ്ത് സർക്കാർ ബോധിപ്പിച്ച അപ്പീലിലാണ് പ്രസ്തുത വിധിയുണ്ടായത്. മനുഷ്യാവകാശ കമീഷ​െൻറ തെളിവെടുപ്പിൽ പൊതുസേവകരുടെ ഭാഗത്തുനിന്ന് മനുഷ്യാവകാശലംഘനമോ പ്രേരണയോ മനുഷ്യാവകാശലംഘനം തടയുന്നതിൽ വീഴ്ചയോ സംഭവിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകാൻ പ്രോസിക്യൂഷൻ നടപടിക്കു ശിപാർശ ചെയ്യുന്നതിനു പുറമെ മറ്റു യുക്തമായ നടപടിയും ശിപാർശ ചെയ്യാനുള്ള കമീഷ​െൻറ അധികാരത്തി​െൻറ നിർവചനത്തിൽ നീതി മുൻനിർത്തി നിഷ്പക്ഷമായ കേസന്വേഷണമെന്ന ഇരയുടെ ഭരണഘടനാപരമായ അവകാശം സാധിച്ചെടുക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതും കമീഷ​െൻറ അധികാരംതന്നെയാണ്. ആ കാരണത്താൽ സി.ബി.െഎ അന്വേഷണം ശിപാർശ ചെയ്തതി​െൻറ പേരിൽ മനുഷ്യാവകാശ കമീഷൻ പരിധി കടന്നതായി ഒരിക്കലും പറയാനൊക്കില്ല. മനുഷ്യാവകാശ കമീഷൻ ജനകീയ സർക്കാറുകളുടെ മീതെയെല്ലന്ന നിയമമന്ത്രി എ.കെ. ബാല​െൻറ അഭിപ്രായ പ്രകടനവും ശരിയല്ല. മനുഷ്യാവകാശ കമീഷൻ സംസ്ഥാന സർക്കാറിന് മുകളിലോ താഴെയോ പ്രവർത്തിക്കുന്ന സ്ഥാപനമല്ല. മനുഷ്യാവകാശ സംരക്ഷണ നിയമം 23ാം വകുപ്പനുസരിച്ച്, സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാനെയോ മെംബർമാരെയോ തെളിയിക്കപ്പെടുന്ന സ്വഭാവദൂഷ്യത്തി​െൻറയും കഴിവുകേടി​െൻറയും അടിസ്ഥാനത്തിൽ രാഷ്ട്രപതിക്കു മാത്രം, അതും സുപ്രീംകോടതി നൽകുന്ന ഒരു റഫറൻസി​െൻറ അടിസ്ഥാനത്തിൽ മാത്രമേ തൽസ്ഥാനങ്ങളിൽനിന്ന് നീക്കംചെയ്യാൻ സാധിക്കുകയുള്ളൂ. സംസ്ഥാന സർക്കാറിന് മനുഷ്യാവകാശ കമീഷൻ ചെയർമാനെയും മെംബർമാരെയും ഇഷ്ടാനുസരണം നീക്കംചെയ്യാൻ സാധിക്കുകയില്ല. മനുഷ്യാവകാശലംഘനം തടയുന്നതിൽ മന്ത്രിമാർ വീഴ്ചവരുത്തി എന്ന ന്യായമായ പരാതികളിൽ മന്ത്രിമാരെ വിളിച്ചുവരുത്തി തെളിവെടുക്കാനും കമീഷന് അധികാരമുണ്ട്. ഭരണഘടന വ്യക്തികൾക്ക് നൽകുന്ന അവകാശങ്ങളുെട രക്ഷകരായി പ്രവർത്തികുന്ന മനുഷ്യാവകാശ കമീഷൻ പോലുള്ള സ്വതന്ത്ര സ്വഭാവമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ബാഹ്യ ഇടപെടലുകൾ ഒരിക്കലും അഭിലഷണീയമല്ല. ഇത്തരം സ്ഥാപനങ്ങൾ തങ്ങളിൽ നിക്ഷിപ്തമായ അധികാരങ്ങൾ ഉപയോഗിക്കുന്നതിൽ വീഴ്ചവരുത്തിയാൽ വ്യവസ്ഥാപിതമായ മാർഗങ്ങളിൽകൂടി തിരുത്തുന്നതിന് ഭരണഘടന പദവികളിൽ ഇരിക്കുന്നവർ അത്തരം സ്ഥാപനങ്ങളെ തങ്ങളുടെ വരുതിക്കുള്ളിൽ നിർത്താൻ ശ്രമിക്കുന്നത് തികച്ചും അപകടകരമായ പ്രവണതയാണ്. ആയത് ജനാധിപത്യ ഭരണക്രമത്തിൽ ഒരിക്കലും നല്ലൊരു കീഴ്വഴക്കമല്ല. അഡ്വ. ടി. ആസഫ് അലി (മുൻ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story