Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണക്കിലെ കളിയോ ഭരണം?

കണക്കിലെ കളിയോ ഭരണം?

text_fields
bookmark_border
വികസനത്തെക്കുറിച്ച അഭൂതപൂർവമായ വാഗ്ദാനങ്ങളുമായി ഭരണത്തിലേറിയതാണ് നരേന്ദ്ര മോദിയുടെ ബി.ജെ.പിസർക്കാർ. മുൻ ഗവൺമ​െൻറുകെളക്കാൾ അതേക്കുറിച്ച അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും നൂറ്റൊന്നാവർത്തിക്കാനും പ്രധാനമന്ത്രിയും മന്ത്രിമാരും പാർട്ടിനേതാക്കളും ഇന്നോളം മടിച്ചിട്ടില്ല. രാജ്യത്ത് പൗരന്മാരുടെ സുരക്ഷ ഗുണ്ടാരാജ്യത്തെന്ന കണക്കെ അപകടകരമായ സ്ഥിതിവിശേഷത്തിലെത്തിയിട്ടും അതിനുനേരെ കണ്ണടക്കാനും മറപിടിക്കാനും കേന്ദ്രഭരണക്കാർ ഉപയോഗിക്കുന്നതും വികസനം എന്ന നമ്പർ തന്നെ. അതുകൊണ്ടുതന്നെ ഭരണം കാലാവധി തികക്കാനുള്ള അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കാനിരിക്കെ, ബി.ജെ.പി ഗവൺമ​െൻറ് ഭരണത്തിലേറും മുമ്പും ശേഷവും ഉന്നയിച്ച അവകാശവാദങ്ങളും വികസനപദ്ധതിപ്രഖ്യാപനങ്ങളും എവിടെയെത്തി എന്ന കണക്കെടുപ്പിന് രാജ്യത്തെ രാഷ്ട്രീയനിരീക്ഷകരും മാധ്യമപ്രവർത്തകരുമൊക്കെ സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇവർ പുറത്തുകൊണ്ടുവരുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊന്നും ഗവൺമ​െൻറി​െൻറ പ്രതിച്ഛായ വർധിപ്പിക്കുകയല്ല, കുത്തിക്കെടുത്തുകയാണ് ചെയ്യുന്നത്. സർക്കാറിനെ വിമർശിക്കാൻ ബാധ്യസ്ഥരായ പ്രതിപക്ഷത്തി​െൻറയോ അവരുടെ റോൾ നിർവഹിക്കുന്ന ഏതെങ്കിലും ചില മാധ്യമങ്ങളുടെയോ നിരീക്ഷകരുടെയോ വിലയിരുത്തലല്ല ഇത്. എല്ലാവരുടെയും കൂടെ എല്ലാവരുടെയും വികസനത്തിന് എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോദി രംഗത്തെത്തിയപ്പോൾ എങ്കിൽപിന്നെ അദ്ദേഹത്തെ ജയിപ്പിച്ചിട്ടു തന്നെ കാര്യം എന്ന മട്ടിൽ ഗവൺമ​െൻറ്പദ്ധതികളുടെ മെഗാഫോണുകളായി മാറിയ വ്യക്തികളും സ്ഥാപനങ്ങളും പോലും വസ്തുതകൾക്കുമുന്നിൽ വിസ്മയവും വിഷാദവും പൂണ്ടിരിക്കുന്ന സ്ഥിതിയാണിപ്പോൾ. മോദിക്ക് ഇല്ലാത്ത പ്രഭാവം ഉൗതിവീർപ്പിച്ചിരുന്നവർപോലും എല്ലാം മിഥ്യയായിരുന്നു എന്ന നിരാശയിലേക്ക് വഴുതിപ്പോകുന്നുമുണ്ട്. വമ്പിച്ച അവകാശവാദങ്ങളുമായി രംഗത്തിറങ്ങിയ മോദി ഗവൺമ​െൻറ് പുതിയപദ്ധതികൾ ഒാരോന്നായി പ്രഖ്യാപിക്കുകയായിരുന്നു തുടക്കത്തിൽ. പദ്ധതിക്കുപണമില്ലെങ്കിലെന്ത്, ഇന്ധനത്തി​െൻറ വിലച്ചൂട് നാൾക്കുനാൾ കൂട്ടി ജനത്തെ കഷ്ടത്തിലാക്കി പണമുണ്ടാക്കി. അതും പോരാഞ്ഞ് അവരുടെ കീശയിൽ കൈയിട്ട് സർചാർജും മറ്റും വാരി. എല്ലാം സഹിക്കാൻ ആളുകളെ പ്രചോദിപ്പിച്ചത് മലവിസർജനത്തിന് വെളിക്കിരുത്തുന്ന നാണക്കേട് രാജ്യത്തിന് ഒഴിവാക്കുമെന്നും എല്ലാവരെയും വൈദ്യുതിയുടെ വെള്ളിവെളിച്ചത്തിലേക്ക് വഴിനടത്തുമെന്നുമൊക്കെ മോഹനവാഗ്ദാനങ്ങൾ വെച്ചുനീട്ടിയായിരുന്നു. സ്വന്തം വരുതിയിലുള്ള മാധ്യമങ്ങളും പാർട്ടിവിദൂഷകരായ വിദഗ്ധരുമൊക്കെ ഇത് വലിയവായിൽ കൊട്ടിഗ്ഘോഷിച്ചപ്പോൾ മറുവായ്ക്ക് ശബ്ദമില്ലാതായി. എന്നാൽ, കേന്ദ്രത്തിൽ ബി.ജെ.പിയുടെ ഭരണം അവസാനത്തിലേക്കടുക്കുകയും പാർട്ടിക്ക് അപ്രതീക്ഷിതമായി തിരിച്ചടികൾ നേരിട്ടുതുടങ്ങുകയും ചെയ്തതോടെ മറുചിന്തക്കും പഠനങ്ങൾക്കും കൂടുതൽ തെളിച്ചം വെച്ചുതുടങ്ങിയിരിക്കുന്നു. അധികാരമേറ്റതിൽപിന്നെയുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിലെ ചെേങ്കാട്ടപ്രസംഗത്തിൽ പ്രഖ്യാപിച്ച സ്വച്ഛ്ഭാരത് മുതൽ ഇടിത്തീയായി ജനത്തിനുമേൽ കൊണ്ടിട്ട നോട്ടുനിരോധനവും ചരക്കുസേവനനികുതിയുമടക്കം കാര്യമറിയാത്ത കളികളായിരുന്നുവെന്ന് ഇപ്പോൾ പലരും ഉറക്കെ പറഞ്ഞുതുടങ്ങി. ഗവൺമ​െൻറ് ഒാമനയായി സംഘ്പരിവാർ കുടുംബകാരണവന്മാരുടെ പേരിൽ കൊണ്ടുവന്ന പദ്ധതികളിൽ പലതും മുൻ ഗവൺമ​െൻറുകളുടേത് പുതിയ കുപ്പിയിൽ അവതരിപ്പിക്കുകയായിരുെന്നന്നും പല പദ്ധതികളും കണക്കിലെ കളികൾക്കപ്പുറം കടന്നില്ലെന്നും തെളിഞ്ഞുവരുന്നു. നരേന്ദ്ര മോദിസർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിൽപിന്നെ വർഗീയധ്രുവീകരണം ശക്തിപ്പെടുകയും സംഘ്പരിവാർശക്തികളുടെ ഗുണ്ടാരാജ് അരങ്ങുതകർക്കുകയും ചെയ്തുവെന്നതാണ് രാജ്യത്ത് ഉരുത്തിരിഞ്ഞ പ്രതിഭാസം. അതിലപ്പുറം ഭരണപരിഷ്കാരമെന്ന പേരിൽ കൊണ്ടുവന്നതു പലതും ഭീമാബദ്ധമായും കടലാസുപുലികളായും കലാശിക്കുകയും ചെയ്െതന്നാണ് അനുദിനം പല വഴിക്കായി പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നത്. അതിലൊടുവിൽ പുറത്തുവന്ന മുഖംമിനുക്കലി​െൻറ കണക്ക് വൈദ്യുതിമേഖലയിൽ നിന്നാണ്. 2014ൽ അധികാരമേൽക്കുേമ്പാൾ മോദി രാജ്യത്തിനുപകർന്ന സ്വപ്നങ്ങളിലൊന്ന് സമ്പൂർണവൈദ്യുതീകരണത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു. 'രോഷൻ ഹോഗാ ഹർ ഘർ, ഗാവ് ഹോ യാ ശഹർ' (വീടോ നാടോ നഗരമോ ആകെട്ട, എങ്ങും പ്രദീപ്തം) എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കാൻ കഴിഞ്ഞവർഷം 16320 കോടിയുടെ അധികസഹായവും പ്രഖ്യാപിച്ചു മോദി. എന്നാൽ, ഗ്രാമങ്ങളുടെ സമ്പൂർണവൈദ്യുതീകരണം എന്ന ലക്ഷ്യം രാജ്യത്തെ 18,000 ഗ്രാമങ്ങളെ വൈദ്യുതി വഴി ബന്ധിപ്പിച്ച് അടുത്തമാസത്തോടെ പൂർത്തീകരിക്കുമെന്നാണ് െവപ്പ്. എന്നാൽ, എല്ലാ കണക്കും പൂർത്തിയാകുേമ്പാഴും രാജ്യത്ത് മൂന്നുകോടി 20 ലക്ഷം വീടുകൾ ഇനിയും ഇരുട്ടിൽ തന്നെയാകുമെന്നാണ് റിപ്പോർട്ട്. അതെങ്ങനെയെന്ന് പരിശോധിക്കുേമ്പാഴാണ് സർക്കാറി​െൻറ കളിക്കണക്ക് വ്യക്തമാകുക. ഒരു ഗ്രാമത്തിലെ 10 ശതമാനം വീടുകളിലും പിന്നെ സ്കൂൾ, ഹെൽത്ത്സ​െൻറർ തുടങ്ങിയ പൊതുസ്ഥലങ്ങളിലും ബൾബ് കത്തിയാൽ അത് വൈദ്യുതീകൃതഗ്രാമമായി. അതനുസരിച്ച് പുതുതായി വൈദ്യുതീകരിച്ച ഗ്രാമങ്ങളിൽ എട്ടുശതമാനത്തിലും താഴെ എണ്ണത്തിൽ മാത്രമേ എല്ലാ വീടുകളിലും വെളിച്ചമെത്തിയിട്ടുള്ളൂ. 2016ൽ രാജ്യത്തെ 82 ശതമാനം പേർക്കും വൈദ്യുതിയെത്തിച്ച് രാജ്യം പേരെടുക്കുേമ്പാഴും രണ്ടുകോടി 39 ലക്ഷം ആളുകൾക്ക് വൈദ്യുതി കിട്ടിയില്ലെന്നാണ് അന്താരാഷ്ട്ര ഉൗർജ ഏജൻസിയുടെ കണക്ക്. വൻ സ്വപ്നപദ്ധതികൾ പ്രഖ്യാപിക്കുകയും അതു നടപ്പാക്കാനാവില്ലെന്ന് തിരിച്ചറിയുേമ്പാൾ കണക്കുകൊണ്ട് ഒാട്ടയടക്കുകയും ചെയ്യുകയാണ് മോദിയുടെ ഭരണസൂത്രങ്ങളിലൊന്ന് എന്ന് വ്യക്തമാക്കുന്നതാണ് വൈദ്യുതീകരണകണക്കുകളിലെ ഒളിച്ചുകളികൾ. യു.പി.എ ഗവൺമ​െൻറ് കൊണ്ടുവന്ന 23 പദ്ധതികൾ പേരുമാറ്റി അതി​െൻറ തുടർച്ച നിർവഹിക്കുകയാണ് മോദി ഗവൺമ​െൻറ് ചെയ്തതെന്ന് മാധ്യമങ്ങൾ തുറന്നുകാട്ടിയതാണ്. ഇന്ധനവില അനുദിനം കുതിച്ചുയരുേമ്പാൾ സ്വച്ഛഭാരതം കാണിച്ച് ആശ്വസിപ്പിച്ചെങ്കിലും അതും ഇനിയും എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യമായി മാറിയിരിക്കുകയാണെന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കക്ഷിരാഷ്ട്രീയം നിർത്തി വികസനത്തെക്കുറിച്ചുമാത്രം സംസാരിക്കാമെന്നായിരുന്നു മോദിയും ബി.ജെ.പിയും ഭരണത്തിലേറുേമ്പാൾ പറഞ്ഞ വാക്ക്. എന്നാൽ, സംഘ്പരിവാറി​െൻറ തീവ്രവംശീയാധിപത്യപരിപാടികൾ മാത്രം കൊണ്ടുനടത്താനുള്ള ഉപകരണമായി കേന്ദ്രഭരണത്തെ മാറ്റിയെടുത്തതോടെ മോദി എന്ന ബി.ജെ.പിയുടെ രണ്ടാം വികാസപുരുഷനും ഭരണത്തിൽ പരാജയമായി കലാശിക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story